എൻ എസ് നെല്ലിക്കുന്നo
കോഴിക്കോട്: വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്. സെപ്.23 ന് നാളെ വെള്ളിയാഴ്ച രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. എൻ.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
ദേശീയ, സംസ്ഥാന നേതാക്കളെ എൻ.ഐ.എ. അറസ്റ്റ് ചെയ്തത് അന്യായമായിട്ടാണെന്നും ഇത് ഭരണകൂട
ഭീകരതയാണെന്നു മാണ് പോപ്പുലർ ഫ്രണ്ടിന്റെ ആരോപണം.





