വാർത്ത :- ജി.എം തിരുവനന്തപുരം
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ ശുശ്രൂഷകരായ പാസ്റ്റർ മാത്തുക്കുട്ടി പത്തനാപുരത്തേയും, പാസ്റ്റർ പ്രിൻസ് നിലബൂരിനേയും . ഐ.പി.സി യിൽ നിന്നും മുടക്കുകയോ, സസ്പെൻഷൻ നൽകുകയോ, താക്കീത് നൽകുകയോ ചെയ്യണമെന്ന് , ആവശ്യപ്പെട്ട് ഐ.പി സി കേരള സ്റ്റേറ്റ് ഭരണ സമിതിയ്ക്ക് പരാതി കത്തുകൾ ലഭിച്ചതായി അറിയുന്നു. ഐ.പി സി പത്തനാപുരം സെന്ററും, പിടവൂർ സഭയുംമാണ് പരാധി നൽകിയതെന്നാണ് അറിവ് .നടപടി സ്വീകരിക്കണമെന്ന വലിയ സമ്മർദ്ദവും ഉണ്ടെന്നാണ് അറിവ് . ഐ.പി.സി പത്തനാപുരം സെന്ററിനേയും, പിടവൂർ സഭയേയും . സോഷ്യൽ മീഡിയാ വഴി അധിക്ഷേപിക്കുകയും, സഭക്കെതിരെ സംസാരിക്കുകയും ചെയ്തു യെന്നും മാണ് പാസ്റ്റർ മാത്തുക്കുട്ടിയുടെ മേൽ ഉള്ള കുറ്റാരോപണം. ഐ.പി സി പ്രസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഭരണഘടന വിരുദ്ധവും, നീതിയും , നീതിരഹിതവും,ശരിയും, തെറ്റും തുടങ്ങിയവ മീഡിയകൾ വഴി വെളിപ്പെടുത്തുന്നുയെന്നാണ് പ്രിൻസ് നിലബൂരിൽ മേൽലുള്ള കുറ്റാരോപണം.
ഐ.പി.സി യിൽ യോഗ്യതാപത്രം ( ഐ ഡി) ലഭിച്ചിട്ടുള്ള ഒരു ശുശ്രൂഷകന്റെ മേൽ ശിക്ഷണ നടപടികൾ എടുക്കുവാനുള്ള നിയമ ചട്ടങ്ങൾ ഭരണഘടന വിശദീകരിക്കുന്നു. ആർട്ടിക്കിൾ XII വകുപ്പ് V-ൽ ” ദുരുപദേശം പ്രചരിപ്പിക്കുക. ഭിന്നത ഉണ്ടാക്കുക സദാചാരമില്ലാഴ്മ, ദൈവദൂഷണം, സഭയുടെ പണം ദുർവിനിയോഗം ചെയ്യുക , സഭയുടെ പേരിൽ കടബാദ്ധ്യതകൾ സൃഷ്ടിച്ച് സഭക്ക് അപമാനം വരുത്തുക, ശുശ്രുഷയിൽ കാര്യക്ഷമതയില്ലാഴ്മ, അനാത്മികമായി കച്ചവടങ്ങളിൽ ഏർപ്പെടുക, ഐ.പി സി യുടെ വസ്തുക്കളൊ, സഭയൊ വിൽക്കുന്നതിനൊ , അന്യാധീനപ്പെടുത്തുന്നതിന് ശ്രമിക്കുക, ക്രിസ്തീയ നിലവാരത്തിനനുസൃതമല്ലാത്ത വിവാഹം, ഒരു ശുശ്രുഷകനു അനുയോജ്യമല്ലാത്ത മറ്റെ തെങ്കിലും സ്വഭാവം വച്ചുപുലർത്തുക എന്നിവയെല്ലാം ശിക്ഷണ നടപടികൾ എടുക്കുന്നതിനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ട വയാണ്: ഇവയാണ് ഒരു ID കാർഡ് ഉള്ള ശുശ്രുഷകനെ മുടക്കുവാനുള്ള കാരണങ്ങൾ ഭരണഘടന പറയുന്നത്. പാസ്റ്റർ മാത്തുക്കുട്ടി മുകളിൽ പറത്തിരിക്കുന്ന ഏതെങ്കിലും കാര്യത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടോ? പാസ്റ്റർ മാത്തുക്കുട്ടി പിടവൂർ സഭക്കെതിരെ ചെയ്തിട്ടുള്ള കുറ്റം എന്താന്ന് ? വിശ്വാസ സമൂഹത്തിന് അറിയണമെന്നും, കൂടാതെ അവധിയിലിരിക്കുന്ന ഒരു കർതൃ ദാസനെതിരെ നടപടികൾ കൈ കൊള്ളുന്നതു തന്നെ നിയമ വിരുദ്ധമാണെന്നും. സമ്മർദ്ദത്തിന് വഴങ്ങി നിയമപരമല്ലാത്ത ഏതോരു നടപടിയും ഒരു ശുശ്രുഷകനെ തിരെ കൈ കൊണ്ടാൽ വലിയ വിഷയങ്ങൾ ഉണ്ടാകുമെന്നും വിശ്വാസ സമൂഹം പറയുന്നു.
സോഷ്യൽ മീഡിയാ വഴി വ്യക്തിഹത്യയോ അധിക്ഷേപങ്ങളൊ ഉണ്ടായാൽ സൈബർ സെല്ലിൽ പരാധി നൽകാമെന്നും. (ഐ.പി.സി യിൽ സൈബർ വിഭാഗം ഇല്ലല്ലോ). ഒരു ഇന്ത്യൻ പൗരന് പൊതുവിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്യം മുണ്ടെന്നും, ഐ.പി.സിയെന്നത് , ഈസ്റ്റ് ഇന്ത്യാ കമ്പനിയല്ലായെന്നും, ഒരാത്മിയ പ്രസ്ഥാനമാണ്ന്നും ഭരണകർത്താക്കൾ അറിത്തിരിക്കണമെന്നും വിശ്വാസ സമൂഹം പറയുന്നു. മീഡിയ പ്രവർത്തകരിൽ ചേരിതിരിവ് ഇല്ലായെന്നും മീഡിയ പ്രവർത്തകർക്കെതിരെയും, പത്രപ്രവർത്തകർക്കെതിരെയും അനാവശ്യ ഇടപെടലുകൾ അര് നടത്തിയാലും മീഡിയാ പ്രവർത്തകർ അതിനെതിരെ ശക്തമായ നിലപാടുകൾ എടുക്കുമെന്നും, മീഡിയ പ്രവർത്തകർ ഒരു വൻശക്തിയാണ് ന്നും ജി.എം മീഡിയ ഒരു വാർത്താ ക്കുറിപ്പിൽ പറഞ്ഞു. തെറ്റും ശരിയും മുഖം നോക്കാതെ വസ്തുതാപരമായി പൊതുവായി വിശകലനം ചെയ്യുന്ന വ്യക്തിയാണ് മാത്തുക്കുട്ടിയെന്നും വാട്ട് സാപ്പ് ഗ്രൂപ്പ് അഡ്മിൻ അസോസിയേഷൻ അഭിപ്രായപ്പെട്ടു.




