വാർത്താ :- ജി.പി. കുറ്റിച്ചൽ
, യുവതി യുവാക്കളെ , ലഹരിയുടെ മായാലോകത്തിൽ നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ . തിരുവനന്തപുരം,ഐ പി സി ഹെബ്രോൻ സിറ്റി ചർച്ച് വെള്ളെക്കടവിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5-ാം തിയതി ബുധനാഴ്ച രാവിലെ 10 മണി മുതൽ 3.30 വരെ സഭാ ഹാളിൽ വച്ച് പഠന സെമിനാർ നടത്തുന്നു.. മദ്യവും, മയക്കുമരുന്നും, ഇന്റർനെറ്റും, മനുഷ്യനെ പ്രത്യേകിച്ച് യുവതി യുവാക്കളെ . അടിമകളാക്കി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ എത്തി ചേർന്നിരിക്കുന്നു. സാമൂഹിക പ്രതിബദ്ധതയും, ബന്ധങ്ങളുടെ മൂല്യവും, വിലയും ,തിരിച്ചറിയാത്ത സ്ഥിതിവിശേഷം . ധാർമ്മിക മൂല്യ ച്ഛുതി വർദ്ധിച്ചു വരുന്നു. മനുഷ്യ സമൂഹം ഭയാനകമായ തകർച്ചയിലേക്ക് നീങ്ങുന്ന ഈ കാലഘട്ടത്തിൽ ഇരുളടഞ്ഞ അന്തരീക്ഷ മാലിന്യങ്ങളെ തുടച്ചു മാറ്റുവാൻ നമുക്ക് ഒരുമിച്ച് തിരി കൊളുത്താം. ഐ.പി സി വെള്ളെക്കടവ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജോയിസ് ചാക്കോ സെമിനാർ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ വർഗ്ഗീസ് മത്തായി ക്ലാസെടുക്കുന്നു. വട്ടിയൂർക്കാവ് എം എൽ എ അഡ്വക്കേറ്റ് വി.കെ പ്രശാന്ത് മുഖ്യ അതിഥിയായി സെമിനാറിൽ പങ്കെടുക്കും. ഐ.പി.സി സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി ബ്രദർ എൽ കെ റോയി പ്രോഗ്രാം കൺ വിനറായി പ്രവർത്തിക്കുന്നു. ജാതി -മത- സഭ – വ്യത്യാസ മില്ലാതെ ധാരാളം യുവതി യുവാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.





