ഷൈജു വെള്ളനാട്
ഐ പി സി നെയ്യാറ്റിൻകര സെന്ററിലെ മുൻ സെക്രട്ടറിയും മൈലച്ചൽ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജോസ് പ്രകാശ് ഇന്നു (02/07/ 2025) വൈകുന്നന്നേരം തന്റെ മകനെ സ്കൂളിൽ നിന്നും വിളിച്ചു കൊണ്ടു പോകുന്ന വഴിയിൽ കാരക്കോണത്തിന് സമീപത്തു വച്ച് തന്റെ മകൻ കടയിൽ ഒരു സാധനം വാങ്ങുവാൻ പോയപ്പോൾ ദൈവദാസൻ ബൈക്കുമായി നിർത്തിയിരുന്ന സ്ഥലത്ത് തമിഴ്നാട് ബസ് വന്ന് തന്നെ ഇടിച്ച് തെറിപ്പിക്കുകയും താൻ തെറിച്ച് സമീപമുള്ള കോൺക്രീറ്റിൽ തലയിടിച്ച് വീഴുകയും ചെയ്തു. അത് നിമിത്തം തലയോട്ടിക്കും താടിയെല്ലിനും പൊട്ടൽ സംഭവിക്കുയും ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു .എല്ലാ ദൈവമക്കൾ പ്രാർത്ഥിക്കുക.




