വാർത്താ :-എൻ.എസ് നെല്ലിക്കുന്നം
നെയ്യാറ്റിൻകര: ഐപിസി കാരക്കോണം ഏരിയായിലെ പാലിയോട് കുറുവാട് ഐപിസി സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ രാജു കെ ജോബിനെയും അദ്ദേഹത്തിന്റെ സഹോദരി ശോശാമ്മയെയും മകൻ ജോയലിനെയും ഞായറാഴ്ച സഭാരാധനക്കിടയിൽ സമീപവാസികളായ സുവിശേഷ വിരോധികൾ സഭയിൽ അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തു.

പരിക്കേറ്റവർ നെയ്യാറ്റിൻക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാർത്ഥനാലയത്തിൽ അതിക്രമിച്ച് കയറി പാസ്റ്ററേയും വിശ്വാസികളെയും അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഭ ശക്തമായ പ്രതിക്ഷേധം അറിയിക്കുന്നതായും, കുറ്റക്കാരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും നേതൃത്വം ആവശ്യപ്പെടുന്നു.




