തോമസ് ജേക്കബ് കണ്ണൂർ
ജമ്മു കശ്മീരിലെ ദോഡയിൽ ബസ് മലയിടുക്കിലേക്ക് വീണ് 36 പേർ മരിച്ചു. 19 പേർക്ക് ഗുരുതര പരുക്ക്. 25 മൃതദേഹങ്ങൾ കണ്ടെത്തി. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു. കിഷ്ത്വാറിൽ നിന്നും ജമ്മുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കിഷ്വാറിലെയും ദോഡയിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അനുശോചനം രേഖപ്പെടുത്തി.




