എൻ.എസ് നെല്ലിക്കുന്നം
ഓരോ ഐപിസി ക്കാരനും അറിയേണ്ടതിന് പാസ്റ്റർ പോൾ സുരേന്ദ്രൻ എഴുതുന്നു നിങ്ങൾക്ക് എല്ലാവർക്കും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം
..ഞാൻ ഒരു ഹൈന്ദവ കുടുംബത്തിൽ നിന്നും രക്ഷിക്കപ്പെട്ട്കർത്താവിൻ്റെ വേലയോടുള്ള ബന്ധത്തിൽ ഐപിസിയിൽ ഒരു ശുശ്രൂഷകനായി തുടരുന്നു. പല ഇടങ്ങളിൽ സഭകൾ സ്ഥാപിച്ച് കർതൃവേലയിൽ ആയിരക്കണക്കിന് വിശ്വാസികളെ നേടുവാൻ കഴിഞ്ഞിട്ടുണ്ട്ഇപ്പോൾ നെടുമങ്ങാട് വലിയമല യ്ക്ക് സമീപം കാഞ്ഞിരംപാ എന്ന സ്ഥലത്ത് ഐപിസി യ്ക്ക് വേണ്ടി സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിഞ്ഞ് സഭാപ്രവർത്തനം നടത്തിവരുന്നു ഇതുവരെ ഒരു സെൻ്റ് ഭൂമി
യോ, വിടോ. ഉണ്ടാക്കിയിട്ടി ല്ല ഇന്നും വാടക വീട്ടിലാണ് താമസം. ആകെയുള്ള സ്വന്ത് മൂന്ന് പെൺകുട്ടികൾ ‘മാത്രം ‘വിവാഹം പോലും നടന്നിട്ടില്ല
ഇങ്ങനെ ഒരു പ്രസ്താവന എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത് ഐപിസിയിലെ എൻ്റെ അനുഭവങ്ങളാണ്. ഞാൻ മാസങ്ങളായി രോഗാവസ്ഥയിൽ ആണ് ഷുഗർ ബാധിച്ച് എൻറെ രണ്ട് കിഡ്നി കളും പ്രവർത്തന രഹിതമായി 10% മാത്രം പ്രവർത്തനം മുണ്ട്. രണ്ട് കണ്ണിൻ്റെയും കാഴ്ച 25% മായി കുറഞ്ഞു കിഡ്നി തകരാർ മൂലം, സ്വസംമുട്ടൽ കഠിനമായി ക്രിയാറ്റിൻ ലെവൻ കൂടുതലായി യൂറിയ കൂടുതൽ ആയി. ഡൈയാലിസ് ചെയ്യുവാൻ കൈയ്യിൽ പിസ്തുല ഇട്ടിട്ടുണ്ട്. ചുരുക്കത്തിൽ ഏതു നിമിഷവും എന്തും സംഭവിക്കാം. ആ നിലയലാണ് എൻ്റെ അവസ്ഥ. തുടർ ചികിത്സയ്ക്ക് ഒരു നിർവാഹവും ഇല്ല കൂടാതെ നെഞ്ച് വേദനയും. പ്രഷർ,ഷുഗർ സ്വാശംമുട്ടൽഎന്നിവ മൂലം ആശുപത്രിയിലും ഭവനത്തിലുമായി കിടപ്പിൽ കഴിയുന്നു. കഴിഞ്ഞ നാളുകളിൽ ആരോഗ്യമുള്ള സമയങ്ങളിൽ സ്വന്ത കുടുംബത്തെക്കാൾ ഐ.പി സി നേതാക്കൾക്ക് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ‘ ഞാൻ ഓടി അനേകരെ സഹായിച്ചു കിട്ടിയതെല്ലാം മറ്റുള്ളവർക്ക് വേണ്ടി കൊടുത്തു ഐപിസി എന്ന പ്രസ്ഥാനത്തെ ഞാൻ ജീവനുതുല്യം സ്നേഹിച്ചു .ഐ.പി സി ജനറൽ തലതൊട്ടൽ അപ്പൻ മുതൽ ലോക്കൽ നേതാക്കൾക്ക് വേണ്ടി വരെ ഒരു ചാവേർ ആയി എന്നെ ഇക്കുട്ടർക്ക് ആവശ്യമായിരുന്നു എൻ്റെ ഈ അവസ്ഥയിൽ എൻ്റെ അടുക്കൽ വന്ന് ഒരു ആശ്വാസ വാക്ക് പറഞ്ഞ് ഒന്നു പ്രാർത്ഥിക്കുവാൻ, അതല്ലെങ്കിൽ ഒന്നു ഫോൺ ചെയ്തു ചോദിക്കുവാനുള്ള മനസ് കാണിക്കുവാൻ നമ്മുടെ നേതാക്കൾ കഴിയുന്നില്ല. കഴിഞ്ഞദിവസം ഞാൻ എൻറെ ഒരു സുഹൃത്തിനോട് അതായത് ഇതര പെന്തക്കോസ് സഭയിൽ വിശ്വസിക്കുന്ന ഒരു സുഹൃത്തിനോട് ഞാൻ എൻറെ ചികിത്സയ്ക്ക് വേണ്ടി അല്പം സഹായം ആവശ്യപ്പെട്ടു അദ്ദേഹം പറഞ്ഞ മറുപടി നിങ്ങളുടെ ഐപിസിക്കാർ വലിയ കോടീശ്വരന്മാരാണല്ലോ ഐപിസിക്ക് ഉള്ളതുപോലെ പണം മറ്റ് ഏത് സഭയ്ക്കാണ് ഉള്ളത് അവർ വിചാരിച്ചാൽ പോരെ എന്നാണ് എനിക്ക് കിട്ടിയ മറുപടി ഞാൻ ചിന്തിച്ചപ്പോൾ അത് ശരിയുമാണ് നമ്മുടെ കൂട്ടത്തിലുള്ളവർ ഒട്ടു മുകാലും കോടീശ്വരന്മാർ തന്നെ ബിസിനസ് ക്കാർ ഫാക്ടറി ഉടമകൾ ശുശ്രൂഷയിലൂടെ കർത്താവിൻ്റെനാമത്തിൽ കോടികൾ സമ്പാദിച്ചവർ തന്നെയാണ് സാധാരണപ്പെട്ട ഒരു ദൈവദാസന് രോഗം വന്നാലോ മറ്റെന്തെങ്കിലും അപകടം ഉണ്ടായാലോ അവരെ സഹായിക്കുവാൻചികിത്സയ്ക്ക് വേണ്ടി എന്തെങ്കിലും നൽകുവാൻ ഈ നേതാക്കന്മാർ തയ്യാറാക്കുന്നതുമില്ല പകരം സഭാ രാഷ്ട്രീയം കളിച്ച ഐപിസി എന്ന പ്രസ്ഥാനത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ട ദൈവദാസന്മാരെ സഹായിക്കുവാൻ വിദേശ രാജ്യങ്ങളിൽ നിന്ന് ലക്ഷ കണക്കിന് രൂപകൾ ഇവരുടെ കരങ്ങളിൽ എത്തുന്നുണ്ട് എന്നാൽ ഇതെല്ലാം അവർ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാറ്റുകയാണ് ചെയ്തത് ‘പാവപ്പെട്ട ദേവദാസന്മാർക്ക് സാമ്പത്തികമായി ഒന്നുമില്ലാത്ത ദൈവദാസന്മാർക്ക് വീടോ സ്ഥലമോ ഇല്ലാത്ത ദൈവദാസന്മാർക്ക് രോഗികളായി ചികിത്സയ്ക്ക് പോലും വകയില്ലാതെ കഷ്ടപ്പെടുന്നവർക്ക് ഒരു ദൈവം ഉണ്ട് എന്ന് നമുക്ക് ആശ്വസിക്കാം. ‘





