Home Uncategorized നോർത്ത് മലബാറിന്റെ അഭിമാന താരo എടപ്പള്ളി മറ്റത്തിൽ ആഷ്ലിക്ക് ജി.എം മീഡിയ നോർത്ത് മലബാറിന്റെ അഭിനന്ദനങ്ങൾ

നോർത്ത് മലബാറിന്റെ അഭിമാന താരo എടപ്പള്ളി മറ്റത്തിൽ ആഷ്ലിക്ക് ജി.എം മീഡിയ നോർത്ത് മലബാറിന്റെ അഭിനന്ദനങ്ങൾ

0

ജി.എം കണ്ണൂർ ബ്യൂറോ

നോർത്ത് മലബാറിന്റെ അഭിമാന താരമായി മാറിയ ഐ.പി.സി (വയനാട് സെന്റർ ) സുൽത്താൻ ബത്തേരി പെനിയേൽ സഭാഗമായ എടപ്പള്ളി മറ്റത്തിൽ ബ്രദർ ജോസിന്റെയും സിസ്റ്റർ. എൽസിയുടെയും രണ്ടാമത്തെ മകളായ ആഷ്ലിക്ക് ഡോക്ടറേറ്റ് (MBBS) ലഭിച്ചതിൽ അതിയായ സന്തോഷo. ഐ.പി.സി. കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും ജി എം മീഡിയ വയനാട്, കോഴിക്കോട് കണ്ണൂർ, ബ്യൂറോ ചീഫ് കോഡിനേറ്ററും, ന്യൂസ് റിപ്പോർട്ടറും മായ തോമസ് ജേക്കബിന്റെയും , ജി.എം മീഡിയ കുടുംബത്തിന്റെയുo അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട ആഷ്ലിയുടെ രണ്ടാമത്തെ വയസ്സിൽ ഒരു ദൈവദാസനിൽ കൂടി ലഭിച്ച വാഗ്ദത്വം ആയിരുന്നു താൻ ഒരു ഡോക്ടർ ആകും എന്നത്. വളരെ പരിമിതമായ സാഹചര്യങ്ങളിലും ദൈവം നൽകിയ വാഗ്ദത്തത്തെ വിശ്വസിച്ച് കഠിനാധ്വാനം ചെയ്തതിന്റെ മറുപടിയാണ് ഈ മികച്ച വിജയം. പഠനത്തിൽ മാത്രമല്ല സൺഡേ സ്കൂളിന്റെയും പി. വൈ. പി. എ യുടെയും പ്രവർത്തനങ്ങളിലും ആഷ്ലി സജീവ സാന്നിധ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here