Home Daily news പത്താൻകോട് യുണൈറ്റഡ് പെന്തെക്കോസ്തൽ കോൺഫ്രറൻസിന് അനുഗ്രഹ സമാപ്തി

പത്താൻകോട് യുണൈറ്റഡ് പെന്തെക്കോസ്തൽ കോൺഫ്രറൻസിന് അനുഗ്രഹ സമാപ്തി

0

വാർത്ത: -എൻ.എസ് നെല്ലിക്കുന്നം

പഞ്ചാബ് പത്താൻകോട്ടിൽ മാർച്ച് 31-ന് ആരംഭിച്ച യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫ്രറസിന് ഇന്ന് (3/4/24) അനുഗ്രഹ സമാപ്തിയായി.
യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫറൻസിൻ്റെ രണ്ടാമത് കൺവെൻഷനാണ് പത്താൻകോട്ടിൽ നടന്നത്. മലനാട് മലങ്കരയുടെ മടിത്തട്ട് എന്നറിയപ്പെടുന്ന തിരുവല്ലയിൽ 2024 ജനുവരിയിൽനടന്ന ഉണർവിൻ്റെ തുടർച്ച എന്നവണ്ണം പഞ്ചാബിലെ പത്താൻ ക്കോട്ട് ദാക്കി ചൗക്കിലെ കൺവെൻഷൻ സെന്ററിൽ നടന്ന കൺവെൻഷൻ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. തുടർച്ച എന്ന വണ്ണം ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഈ ഐക്യ കൺവൻഷൻ നടക്കും. ഇന്ത്യയുടെ അപ്പൊസ്തലൻ എന്നറിയപ്പെടുന്ന ഐ.പി.സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ഹൃദയത്തിൽ ദൈവം നൽകിയ ദർശനമാണ് യുണൈറ്റഡ് പെന്തെക്കോസ്‌തു വേൾഡ് കൂട്ടായ്മ.

പാസ്റ്ററന്മാരായ വിക്ടർ ജോൺ, സ്റ്റീഫൻ, എന്നിവർ പ്രസംഗിച്ചു കൂടാതെ പാസ്റ്റർ നൂർദ്ദീൻമുള്ള സമാപന സന്ദേശം നൽകി. വിവിധ ഗായകർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. കൺവൻഷനോടനുബന്ധിച്ചു യൂത്ത് മീറ്റിംഗ് .,മിഷൻ ചലഞ്ച്, വിവിധ പ്രാർത്ഥന മീറ്റിംഗുകൾ നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേകാൽ കേരളത്തിൽ നിന്നും കർത്തൃദാസന്മാർ പങ്കെടുത്തു. പാസ്റ്റർ ജേക്കബ് ജോണും സഹപ്രവർത്തകരും നേതൃത്യം നൽകി

ഫോട്ടോ: – എസ് എസ് ജോയി ചെങ്കൽ

LEAVE A REPLY

Please enter your comment!
Please enter your name here