Home Daily news ഐ.പി.സി കണ്ടംതിട്ട പാറയിൽ പള്ളി ; സുവിശേഷ മഹായോഗങ്ങൾ 11 മുതൽ 13 വരെ

ഐ.പി.സി കണ്ടംതിട്ട പാറയിൽ പള്ളി ; സുവിശേഷ മഹായോഗങ്ങൾ 11 മുതൽ 13 വരെ

0

വാർത്താ :- എൻ എസ് നെല്ലിക്കുന്നo

ഐ.പി.സി കണ്ടംതിട്ട പാറയിൽ പള്ളിയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗങ്ങൾ 11 മുതൽ 13 വരെ കണ്ടം തിട്ടപാറയിൽ പള്ളി അങ്കണത്തിൽ വച്ച് നടക്കുന്നു. ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ വൈ റോബർട്ട് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ ഷിബു മാത്യു, പ്രേംകുമാർ , ബി മോനച്ചൻ എന്നിവർ ദൈവ വചനം പ്രസംഗിക്കും. പ്രശസ്ത ഗായകരായ സഹോദരന്മാർ ഐസക് വില്യം , ജീസൻ ആന്റണി, ജിബിൻ ജോസ് എന്നിവർ നയിക്കുന്ന ലൈഫ് ഫോർ ക്രൈസ്റ്റ് സിംഗേഴ്സ് ടീം ഗാനശുശ്രൂഷ നടത്തും. ശുശ്രൂഷകൾക്ക് സഭാ പാസ്റ്റർ റ്റി എ സന്തോഷ് നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here