വാർത്താ :- സുന്ദരേശൻ പോത്തൻക്കോട്
തിരുവനന്തപുരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വൻ അപകടം. അപകടത്തിൽ 4 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം ഉണ്ടായത്. സ്ഫോടനത്തിൽ 17 കാരൻ്റെ രണ്ട് കൈപ്പത്തിയും നഷ്‌ടപ്പെട്ടിട്ടുണ്ട്. നെടുമങ്ങാട് സ്വദേശി അനിരുദ്ധിനാണ് പരിക്ക് പറ്റിയത്. പടക്ക നിർമാണത്തിനിടയിലാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നില ഗുരുതരമെന്ന് അറിയുന്നു




