Home Daily news പാമ്പിനെ ഉപയോഗിച്ച് നടത്തിയ കേരളത്തിലെ ആദ്യത്തെ കൊലപാതകം ശിക്ഷാവിധി ഇന്ന് കേരളം കാത്തിരിക്കുന്നു

പാമ്പിനെ ഉപയോഗിച്ച് നടത്തിയ കേരളത്തിലെ ആദ്യത്തെ കൊലപാതകം ശിക്ഷാവിധി ഇന്ന് കേരളം കാത്തിരിക്കുന്നു

0

ന്യൂസ് റിപ്പോർട്ടർ:- തോമസ് ജേക്കബ് കണ്ണൂർ

കൊല്ലം • ഉത്ര വധക്കേസിൽ
കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഭർത്താവ് സൂരജിനു കോടതി ഇന്നു ശിക്ഷ വിധിക്കും. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ( കൊലപാതകം), 307 (വധശ്രമം), 328 (വിഷമുള്ള വസ്തു ഉപയോഗിച്ചുള്ള കൊലപാതകം, 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണു പ്രതി കുറ്റക്കാരനാണെന്ന് കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം.മനോജ് കണ്ടെത്തിയത്.

ഉത്രയുടെ മാതാവ് മകളുടെ ഘാതകന്റെ ശിക്ഷാവിധി അറിയുവാൻ Tv യുടെ മുന്നിൽ

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ചതും അപൂർവങ്ങളിൽ അപൂർവവുമായ കേസ് ആയതിനാൽ പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷ വിധിക്കാൻ കാരണമായി സുപ്രീം കോടതി പരാമർശിച്ചിട്ടുള്ള 5 കാരണങ്ങളിൽ നാലും സൂരജ് ചെയ്തിട്ടുള്ളതാണ് പ്രോസിക്യൂഷൻ വാദിച്ചത്. പാമ്പിനെക്കൊണ്ടു കൊലപാതകം നടത്തിയെന്ന കേസ് കേരളത്തിൽ ആദ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here