വാർത്ത :- സുന്ദരേശൻ പോത്തൻകോട്

ക്രൈസ്തവ ലോകത്ത് മാധ്യമ സോഷ്യൽ മീഡിയാ – ക്രിസ്തീയ വാർത്ത രംഗത്ത് നിറ സാന്നിത്യമായ ഗോസ്പൽ മിറർ അഥവ ജിഎം മീഡിയായുടെ വെബ് സൈറ്റ് ഉത്ഘാടനവും പുരസ്കാര വിതരണവും നടന്നു.

തിരുവനന്തപുരം നാലാഞ്ചിറ ഐ.പി.സി ജയോത്സവം വർഷിപ്പ് സെന്ററിൽ ഇന്നലെ(28-9-21) വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നടന്ന ഉത്ഘാടന ചടങ്ങിൽ ജി.എം ന്യൂസിന്റെ ചീഫ് എഡിറ്റർ പാസ്റ്റർ നിശ്ചൽ റോയി അദ്ധ്യക്ഷത വഹിച്ചു.
ഐ.പി സി. കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയും തിരുവനന്തപുരം മേഖല സെക്രട്ടറിയും മായ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ജി.എം മിഡിയാ വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു.

ജി.എം മീഡിയ പ്രവർത്തന രംഗത്ത് മികച്ച സേവനം പരിഗണിച്ച് 5 പ്രവർത്തകർക്ക് പുരസ്കാരം നൽകി ആദരിച്ചു. ചീഫ് കോർഡിനേറ്റർ പാസ്റ്റർ സൈമൻ കാസർഗോഡും , നല്ല ന്യൂസ് റിപ്പോർട്ടറിന്റെ പുരസ്കാരം പാസ്റ്റർ KT ജോസഫും ,ചീഫ് ന്യൂസ് റിപ്പോർട്ടർ പാസ്റ്റർ സാം തോമസ് വഴയിലയും, ഏറ്റവും മികച്ച ന്യൂസ് റീഡറിന്റെ പുരസ്കാരം സിസ്റ്റർ സോഫിയ നിശ്ചലും ഇംഗ്ലീഷ് ന്യൂസ് റീഡിംഗ് ,ന്യൂസ് എഡിറ്റിംഗ് എന്നിവയ്ക് ഉള്ള പുരസ്കാരം സിസ്റ്റർ കെ സിയ എസ് പോളും മാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.





ഐ.പി സി സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ പീറ്റർ മാത്യൂ കല്ലൂർ,.. ഐ.പി സി പാലോട് ഏര്യാ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് കുര്യൻ,മിസ്പ, ബൈബിൾ സെമിനാരി ഡയറക്ടർ ഡോക്ടർ റവറണ്ട് , അഡ്വക്കേറ്റ് സാബു എസ്ഫിലിപ്പ്, പി.വൈ പി.എ തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാൻ , സെമി ഡയറക്ടർ പാസ്റ്റർ റോയ് സെബാസ്ത്യൻ ഐ.പി.സി തിരുവനന്തപുരം സൗത്ത് സെന്റർ പാസ്റ്റർ വൈ റോബർട്ട് , പാസ്റ്റർ എസ് എസ് ജോയി. തുടങ്ങിയവർ ആശംസകൾ അറിയിച്ചു.







.T




