വാർത്ത:- കെ.റ്റി ജോസഫ് പാലക്കാട്
പാലക്കാട് :- എബനേസ്സർ പ്രയർ വാരിയേഴ്സിന്റെ ആഭിമുഖ്യത്തിൽ വാർഷിക മീറ്റിംഗും സുവിശേഷ യോഗവും ജൂൺ 4 ന് പാലക്കാട് മൈലം പള്ളി . റോക്ക് വ്യൂ ആഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മുതൽ 1 മണി വരെ വാർഷിക മീറ്റിംഗും, ഉച്ച കഴിഞ്ഞ് 2-30 മുതൽ 4-30 വരെ കാത്തിരിപ്പ് യോഗവും, വൈകിട്ട് 5-30 മുതൽ 8-30 വരെ സുവിശേഷ യോഗവും നടക്കും. പാസ്റ്റർ റജി ശാസ്താംകോട്ടയും, സിസ്റ്റർ ജയിനി മറിയം ജയിംസ് തുടങ്ങിയവർ ദൈവ വചനം ശുശ്രുഷിക്കും. ക്രിസ്ത്യൻ ബീറ്റ്സ് ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ജോർജ് മാത്യൂ , സിസ്റ്റർ ജീനാ ജോർജ്ജ് നേതൃത്വം നൽകുന്നു. ബന്ധപ്പെടേണ്ട നബർ : 9711 79 22 13, 9654482275 .






