തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം: തിരുവന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കുട്ടി മരിച്ചു. ആറു വയസുകാരി അയിറയാണ് മരിച്ചത്. കുട്ടിയുടെ അമ്മയെ കാണാതായി. നേരത്തെ അമ്മയേയും കുട്ടിയേയും കാണാതായെങ്കിലും കുട്ടിയെ പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായ സ്ഥലത്തുനിന്ന് അര കിലോമീറ്റർ അകലെ നിന്നാണ് അയിറയെ കണ്ടെത്തിയത്. ഉടനെ പ്രാഥമികശ്രൂശകൾ നൽകി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.
മങ്കയം വെള്ളച്ചാട്ടത്തിൽ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ എട്ടു പേരെ രക്ഷപ്പെടുത്തിയിരുന്നു.
നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാണാതായ അമ്മയ്ക്കായുള്ള തിരച്ചിൽ ഊർജിതമായി നടക്കുകയാണ്. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. രക്ഷപ്പെട്ടവരെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജി.എം മീഡിയ ഡയറക്ടർ പാസ്റ്റർപോൾ സുരേന്ദ്രൻ സംഭവ സ്ഥലം സന്ദർശിച്ചു.




