വാർത്ത…..G P കുറ്റിച്ചൽ

തിരുവനന്തപുരം : ബിസിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രക്ഷാധികാരിയും ഇന്ത്യ പെന്തക്കോസ്ത് അസംബ്ലിയുടെ പ്രസിഡന്റുമായ പാസ്റ്റർ.ഡി.സി ശാമുവേൽ അവർകളുടെ അൻപതാം വിവാഹ വാർഷികം ആയിരുന്ന ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുമോദനങ്ങൾ അർപ്പിച്ചു. ബിസിയായി തിരുവനന്തപുരം ജില്ലാ കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് പാസ്റ്റർ.ജേക്കബ് കുര്യൻ , ജനറൽ കോഡിനേറ്റർ പാസ്റ്റർ കെ എ.തോമസ്എന്നിവർ അദ്ദേഹത്തെയും ഭാര്യയെയും പൊന്നാട അണിയിച്ചാണ് അവരുടെ വാർഷിക വിവാഹ വാർഷികത്തിന് അനുമോദനങ്ങൾ അർപ്പിച്ചത്. ജോയിൻ സെക്രട്ടറി പാസ്റ്റർ ജിപി നിശ്ചൽ റോയ്, ട്രഷറർ ബ്രദർ അലക്സ് ജോസ്,മീഡിയ കൺവീനർ പാസ്റ്റർ സിബി കുഞ്ഞിമോൻ എന്നിവരും ആശംസ ചടങ്ങിൽ പങ്കെടുത്തു.




