വാർത്ത… സൈമൺ കാസർഗോഡ്
മണ്ണാർക്കാട്: മലബാറിലെ അസംബ്ലീസ്സ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും പാലക്കയം എ.ജി സഭാ പാസ്റ്ററുമായ പി.ജെ. ജോൺ (ജോണിക്കുട്ടി പാസ്റ്റർ- 61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നവംബർ 19 നാളെ രാവിലെ 11.30 നു ചിറക്കൽപടി എ.ജി സഭാ സെമിത്തേരിയിൽ.ഹൃദയാഘാതമാണ് മരണകാരണം. ഒരു പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനിടയിൽ ശാരീരിക ബുദ്ധിമുട്ടു അനുഭവപ്പെടുകയായിരുന്നു. പരേതൻ തന്റെ പ്രവർത്തനകാലയളവിൽ നിരവധി വ്യക്തികളെ പെന്തകോസ്ത് വിശ്വാസത്തിലേക്ക് നയിക്കുകയും പല സ്ഥലങ്ങളിലും സഭാഹാളുകൾ പണിയാൻ നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്.ഭാര്യ: ജോയ്‌സ് ജോൺ. മക്കൾ: ജാനിസ് , ബെറ്റ്സി, ജെയ്സൺ ജോൺ.




