വാർത്ത… സൈമൺ കാസർഗോഡ്

ആന്ധ്ര പ്രദേശിൽ പെട്ടന്നുണ്ടായ പ്രളയത്തില്‍ ബസ് ഒഴുക്കിൽപെട്ട് 12 പേർ മരിച്ചു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശിൽ മൂന്ന് ബസുകളാണ് ഒഴുക്കിൽ പെട്ടത്. കടപ്പ ജില്ലയിലാണ് ബസ്സുകൾ ഒഴുക്കിൽ പെട്ടത്. അനന്ദപൂർ ജില്ലയിലെ പത്ത് പേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. 30 ലധികം ആളുകൾ ഒഴുക്കിൽ പെട്ടിട്ടുണ്ട് എന്നാണ് സൂചന. നന്ദലുരുവിൽ നിന്ന് മൂന്നും ഗുണ്ടലൂരുവിൽ നിന്ന് ഏഴും മൃതദേഹങ്ങൾ കണ്ടെടുത്തു. എൻ.ഡി,ആർ എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.



