NS നെല്ലിക്കുന്നം
ഈ വരുന്ന ഐ പി സി കേരള സ്റ്റേറ്റ് ഭരണ സമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 2 മുതൽ മണലാടിസ്ഥാനത്തിൽ പ്രധാന കേന്ദ്രങ്ങളിൽ വച്ച് നടക്കുന്നു. ശക്തമായ മൂന്ന് പാനലുകൾ മത്സര രംഗത്തുണ്ട്. ഇപ്രവശ്യം നല്ലൊരു ശതമാനം വോട്ടറന്മാർ പാനൽ സംവിധാനത്തെ അനുകൂലിക്കാത്തവരാണ്. പാനൽ സംവിധാനത്തെ അടിമുടി എതിർപ്പ് പ്രകടിപ്പിക്കുകയും അതിന്റെ പ്രചരണ രംഗത്ത് , വാട്ട് സാപ്പിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും വഴി ഐ.പി.സി ജനങ്ങളെ ബോധവത്ക്കരിച്ച , ഭരണഘടന വിരുദ്ധ തക്കെതിരെ നിരന്തരം ശബ്ദമുണ്ടാക്കുന്ന പാനൽ രഹിത ഐപിസി എന്ന ആശയവുമായി മുന്നോട്ട് പോകുന്ന പാസ്റ്റർ ബിജോയ് ചിറമേൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്തനംതിട്ട മണ്ഡലത്തിൽ നിന്നും കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹികുന്നു. പത്തനംതിട്ട ജില്ലയിൽ നിന്നു വലിയ പിന്തുണ ആർജ്ജിക്കുന്ന തായി അറിയുന്നു.വിജയ സാധ്യത ഏറുന്ന ഒരു സ്ഥാനാർത്ഥിയാണ് പാസ്റ്റർ ബിജോയ് ചിറമേൽ .





