Home Daily news പാസ്റ്റർ സാം വർഗ്ഗീസ് കുന്നംകുളം, ഐ.പി.സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

പാസ്റ്റർ സാം വർഗ്ഗീസ് കുന്നംകുളം, ഐ.പി.സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു.

0

വാർത്താ :- N.S. നെല്ലിക്കുന്നം

ഐ.പി.സി. കേരളാ സംസ്ഥാന ഭരണ സമിതി 2022 – 25 ലേക്കുള്ള വാശിയേറിയ തെരെഞ്ഞെടുപ്പിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്റർ സാം വർഗ്ഗീസും മത്സരിക്കുന്നു.
മലനാടിന്റെ റാണി എന്നറിയപ്പെടുന്ന റാന്നിയിൽ ശാലേം സഭാംഗങ്ങൾ ആയിരുന്ന ചെറു വാഴക്കുന്നേൽ വർഗ്ഗീസ് ചാക്കോ , കുഞ്ഞമ്മ ചാക്കോ ദബതികളുടെ പുത്രനായി 1956 നവംബർ 26 ന് ജനനം. തുടർ പഠനത്തിനായി തിരുവനന്തപുരത്തെത്തി. ഈ കാലഘട്ടത്തിൽ വിവിധ വിവിധ സാമൂഹിക രാഷ്ട്രീയ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ചു. കേരള സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റിൽ ഉദ്ദ്യോഗം ലഭിച്ചതിനാൽ ലോ കോളേജിലെ പഠനം ഉപേക്ഷിച്ചു. കർത്തൃ വേലയ്ക്ക് ആയിട്ടുള്ള വിളി തിരിച്ചറിഞ്ഞപ്പോൾ ഒട്ടും സന്ദേഹം കൂടാതെ ഔദ്യോഗിക പദവി ഉപേക്ഷിച്ച് തുടർന്ന് വേദ പഠനത്തിനായി മദ്രാസ് ,ബാംഗ്ലൂർ എന്നിവിടങ്ങളിൽ Bth, Mdiv എന്നീ കോഴ്സുകൾ പൂർത്തീകരിച്ചു.പത്തനാപുരം, അഞ്ചൽ, തിരുവല്ല, ചെങ്ങന്നൂർ ,എന്നീ സെൻററുകളിലെ വിവിധ സഭകളിൽ ശുശ്രൂഷകനായും കൂടാതെ ചിലയിടങ്ങളിൽ സഭാ സ്ഥാപനവും നടത്തുവാൻ ദൈവം അവസരം നൽകി. ഇന്ത്യയ്ക്ക് പുറത്ത് ദുബായ് എബിനേസർ സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുവാൻ ദൈവം അവസരം നൽകി. പത്തനാപുരം പ്ലാവിളയിൽ ഫിലിപ്പോസ് സാറാമ്മ ദമ്പതികളുടെ ഇളയ മകൾ ഗ്രേസ് ജീവിതപങ്കാളിയായി 1980ല്‍ വിവാഹിതനായി. ബ്ലസി(യു എ ഇ) ബ്ലസൻ(കാനഡ) എന്നീ രണ്ടു മക്കളെ ദൈവം ദാനമായി നൽകി..വിവിധ ബൈബിൾ കോളേജുകളിൽ 30 വർഷത്തിലധികം വേദ അധ്യാപനം നടത്തുവാൻ ഇടയായിട്ടുണ്ട് പുത്രിയാ സംഘടന സംഘടനകൾ ആയ സൺഡേസ്കൂൾ പി വൈ പി എ എന്നിവയിൽ സംസ്ഥാന തലങ്ങളിൽ സുപ്രധാന ചുമതലകൾ നിർവഹിക്കുവാനും ദൈവം കൃപ ചെയ്തു. സൺഡേസ്കൂൾ 12,15,ഉയർന്ന ക്ലാസുകൾക്ക് പാഠപുസ്തകങ്ങൾ എഴുതുവാനും വെക്കേഷൻ ബൈബിൾ സ്കൂൾ തുടങ്ങുവാനും സുപ്രധാന പങ്ക് വഹിക്കുവാൻ കർത്താവ് സഹായിച്ചു കോവിഡ് കാലത്ത് ഓൺലൈൻ സൺഡേസ്കൂൾ എന്ന സംരംഭത്തിന് കൃപയാൽ എന്നാൽ ആവോളം പ്രവർത്തിക്കുവാനിടയായി ഇപ്പോൾ സൺഡേസ്കൂൾ പ്രവർത്തനത്തിൽ സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു .കൂടാതെ, സഭയുടെ കേരള സ്റ്റേറ്റ് കൗൺസിൽ പ്രസ്ബിറ്ററി അംഗമായും ഇവാഞ്ചലിസം ബോർഡ് വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് ഇപ്പോൾ സംസ്ഥാന ചാരിറ്റി ബോർഡ് ചെയർമാനാണ് കോവിഡ് കാലത്തും പ്രളയകാലത്തും വിവിധ നിലകളിലുള്ള കൈത്താങ്ങലുകൾക്ക് നേതൃത്വം നൽകുവാൻ ദൈവം സഹായിച്ചു കുന്നംകുളം സെന്ററിന്റെ ചുമതല ഏൽക്കുവാനും അവിടെ സ്ഥാപര ജംഗമാ സ്വത്തുക്കൾ ലഭിക്കുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്തു ഏൽപ്പിക്കപ്പെട്ട തസ്തികകളിൽ സംഘടന സംവിധാനത്തിലെ നിയമങ്ങൾക്ക് വിധേയപ്പെട്ട് സമയബന്ധിതമായും ചിട്ടയോടും പ്രവർത്തിക്കുവാൻ ദൈവം നാളിതുവരെ സഹായിച്ചു. സഭാ പ്രതിനിധികും ശുശ്രൂഷകരും ഈ വരുന്ന ഐപിസി കേരള സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ ജോയിൻറ് സെക്രട്ടറിയായി സ്ഥാനത്തേക്ക് നിൽക്കുവാൻ താല്പര്യപ്പെടുന്ന വിവരം നവമാധ്യമങ്ങളിലൂടെ അറിഞ്ഞതിനാൽ ദൈവം നിങ്ങളിലൂടെ ഒരു അവസരം എനിക്ക് ലഭിച്ചാൽ സഭാ നേതൃത്വം നൽകുന്ന ഏതു ഉത്തരവാദിത്യവും പ്രസ്ഥാനത്തിനായി എന്നാൽ ആവോളം കുറ്റമറ്റതായി പ്രവർത്തിക്കുവാൻ ശ്രമിക്കുമെന്ന് കർത്താവിൽ ആശ്രയിച്ച്, പാസ്റ്റർ സാം വർഗ്ഗീസ് വാക്ക് തരുന്നതായി ജി.എമ്മിനോട് പറഞ്ഞു. ഏവരുടെയും ആത്മാർത്ഥമായ പ്രാർത്ഥനയും പിന്തുണയും ആവശ്യപ്പെടുന്നു.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here