News : NS Nellikunnam
ഐ.പി സി തിരുവനന്തപുരം താബോർ സഭ ജീവ കാരുണ്യ പ്രവർത്തനത്തിൽ വീണ്ടും സജീവ സാന്നിത്യമാകുന്നു. കഴിഞ്ഞ ദിവസം ചികിത്സാ സഹായം, ബാങ്ക് കടബാദ്ധ്യത, തുടങ്ങിയ വിഷയത്തിൽ ഭാരപ്പെട്ടിരുന്ന മൂന്നു വ്യക്തികൾക്കായ് സഭ പിരിച്ചെടുത്ത 60,000 രൂപ വിതരണം ചെയ്തു. കോവിഡ് മഹാമാരിയുടെ മൂർദ്ധാ ന്യാവസ്ഥയിൽ 350 – ൽപ്പരം കർത്തൃദാസന്മാർക്കും , വിധവകൾക്കും സാബത്തികസഹായങ്ങൾ നൽകിയിരുന്നു. കൂടാതെ വിദ്യാഭ്യാസ സഹായം, വിവാഹ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ സഭ ചെയ്തു വരുന്നു. തിരുവനന്തപുരം ക്യാൻസർ സെന്ററിൽ ചികിഝയ്ക്ക് വരുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും , ആശ്വാസമായി നിലകൊള്ളുന്ന താബോർ ആശ്വാ സഭവൻ സഭയുടെ സ്വന്തമാണ്. ഐ.. പി.സി തിരുവനന്തപുരം മേഖലയുടെ അഭിമാനമായി മാറിയതാബോർ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ വി.പി. ഫിലിപ്പാണ്. ബ്രദർ ബിനു.വി.ജോർജ്ജ് സഭാ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ചാരിറ്റി പ്രവർത്തനങ്ങളെ പ്രോഝാഹിപ്പിക്കുന്ന സഭാ അംഗങ്ങളിൽ വെൽഫയർ സെക്രട്ടറിയായി സേവനം ചെയ്യുന്നത് ബ്രദർ ബിനു ജോർജ്ജാണ്. സഭയുടെ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.






