Home Daily news പി.വൈ.പി.എ ഇനി വെസ്റ്റ് ബംഗാളിലും

പി.വൈ.പി.എ ഇനി വെസ്റ്റ് ബംഗാളിലും

0

സുനിൽ ഒറ്റപ്പാലം

ബംഗാൾ :- ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കായി “Saved to serve” എന്ന ആത്മ വാക്യത്തോടെ ആരംഭിച്ച പി.വൈ.പി.എ യുടെ (PYPA) പ്രവർത്തന ഫലമായി നിരവധി യുവജനങ്ങൾ ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരിക്കുന്നതിനും, ദൈവം നൽകിയ കഴിവുകളെ ത തിരി ച്ചറിയുന്നതിനും, ആത്മീയ ശുശ്രൂഷകൾക്ക് സമർപ്പിതരാകുന്നതിനും, ആത്മീയ നേതൃത്വ പാടവമുള്ളവരായി മാറുന്നതിനും കാരണമായെന്നത് വിസ്മരിക്കുവാനാവില്ല..
വെസ്റ്റ് ബംഗാളിൽ ഏകദേശം നൂറോളം സഭകളുമായി ഐ പി സി യുടെ പ്രവർത്തനങ്ങൾ സുശക്തമായി മുന്നോട്ടു പോകുന്ന വേളയിലും യുവജങ്ങൾക്കു വേണ്ടി നാളിതുവരെയും പി വൈ പി എ യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനായിരുന്നില്ല. നിരന്തരമായ പ്രാർത്ഥനയുടെ ഫലമായി ദൈവകൃപയാൽ ജൂൺ 17 നു ഐ പി സി കൊൽക്കത്ത സഭാ ഹാളിൽ വച്ചു പി.വൈ.പി.എ (PYPA) യുടെ പ്രവർത്തന ഉദ്ഘാടനവും ഏകദിന യുവജന സംഗമവും നടത്തപ്പെട്ടു

.
ഐപിസി പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ പി.വൈ.പി.എ (PYPA) യുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പാസ്റ്റർ വിജയ് കുര്യൻ, എലിസബത്ത് വി കോശി എന്നിവർ വിവിധ സെഷനുകളിൽ ദൈവ വചനം പ്രസംഗിച്ചു .
പിവൈപിഎ, പശ്ചിമ ബംഗാൾ സ്റ്റേറ്റ് പ്രവർത്തനങ്ങൾക്ക് പാസ്റ്റർ ജോമോൻ സ്കറിയ – പ്രസിഡൻ്റ് , പാസ്റ്റർ രാജേഷ് ആചാര്യ – വൈസ് പ്രസിഡൻ്റ് , പാസ്റ്റർ ഗൗർ പത്ര – സെക്രട്ടറി എന്നിവർ നേതൃത്വം നൽകുന്നു.
പശ്ചിമ ബംഗാളിലെ പി.വൈ.പി.എ (PYPA) യുടെ പ്രവർത്തനങ്ങളെ ഓർത്തു പ്രാർത്ഥിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here