Home Daily news പി. വൈ.പി.എ തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം ഞായറാഴ്ച നാലാഞ്ചിറയിൽ വെച്ച് നടന്നു

പി. വൈ.പി.എ തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം ഞായറാഴ്ച നാലാഞ്ചിറയിൽ വെച്ച് നടന്നു

0


Pastor Shaiju Vellanad



പി. വൈ.പി.എ തിരുവനന്തപുരം മേഖലാ പ്രവർത്തനോത്ഘാടനം 20.07.2025 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ തിരുവനന്തവും നാലാഞ്ചിറയിലുള്ള ഐ.പി.സി. ജയോത്സവം വർഷിപ്പ് സെൻ്ററിൽ വച്ച് നടക്കുകയുണ്ടായി. പരിശുദ്ധാത്മാവിൻ്റെ നിറഞ്ഞ സാനിദ്ധ്യം മീറ്റിംഗിൻ്റ ആദ്യം മുതൽ അവസാനം വരെ അനുഭവയോഗ്യമായിരുന്നു. ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കെന്നനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പി. വൈ.പി.എ മേഖലാ മ്യൂസിക് ടീമിനൊപ്പം ഇവാ. എബ്രഹാം ക്രിസ്റ്റഫർ വർഷിപ്പിന് നേതൃത്വം നൽകി. ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ് ഉത്ഘാടനം നടത്തുകയും ഉണ്ടായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മേഖലാ പി.വൈ.പി.എ ഭാരവാഹികളെ പി.വൈ.പി.എ കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ സിബി പാപ്പച്ചൻ പരിചയപ്പെടുത്തുകയുണ്ടായി. തിരുവനന്തപുരം മേഖലയിലെ സീനിയർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ വൈ. റോബർട്ട് (തിരു.സൗത്ത്) അനുഗ്രഹപ്രാർത്ഥന നടത്തുകയും ചെയ്തു. തുടർപ്രവർത്തനങ്ങളെ കുറിച്ച് പി.വൈ പി.എ മേഖലാ പ്രസിഡൻ്റ് അറിയിക്കുകയുണ്ടായി. തിരുവനന്തപുരം മേഖലാ പി.വൈ.പി.എ സബ് കമ്മിറ്റികളെ മേഖലാ സെക്രട്ടറി ജോൺസൺ സോളമൻ പരിചയപ്പെടുത്തുകയുണ്ടായി.
ഐ.പി.സി. ജനറൽ കൗൺസിൽ അംഗവും ആറമട സെൻ്റർ മിനിസ്റ്ററുമായ പാസ്റ്റർ വി.എ. സണ്ണി,
ഐ.പി.സി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ. എൻ. വിജയകുമാർ, ബ്രദർ. ജെയ്സൺ സോളമൻ, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് ഇവ. മോൻസി .പി. മാമൻ,  പി.വൈ.പി.എ കേരളാ സ്റ്റേറ്റ് ട്രഷാറർ ബ്രദർ ഷിബിൻ ഗിലൈയാദ്,  വിഴിഞ്ഞം ഏര്യ മിനിസ്റ്റർ പാസ്റ്റർ ഷാജി. എം.ജെ, കാരക്കോണം ഏര്യ മിനിസ്റ്റർ പാസ്റ്റർ ബാബു ജോസഫ്,  പി.വൈ.പി.എ തിരുവനന്തപുരം മേഖലാ മുൻ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ, തിരുവനന്തപുരം മേഖലാ വുമൺസ് ഫെലോഷിപ്പ് ആക്ടിംഗ് സെക്രട്ടറി  ഗ്രേസി മേബൽ എന്നിവർ ആശംസകൾ അറിയിച്ചു. ദൈവദാസൻമാരായും വിശ്വാസികളായും ഏകദേശം മുന്നൂറോളം ആൾക്കാർ പങ്കെടുത്ത യോഗം രാത്രി 7.30 ന് ശേഷം സ്നേഹ സൽക്കാരങ്ങളോട് കൂടി അവസാനിച്ചു.

*പുതിയ ഭരണസമിതി*

പ്രസിഡൻ്റ് – Br.രാജിത്ത് RR (പേരൂർക്കട സെൻ്റർ)

വൈസ് പ്രസിഡൻ്റ് 1- Pr. സനു അലക്സ് (പാറശ്ശാല സെൻ്റർ)

വൈസ് പ്രസിഡൻ്റ് 2- Br. ഫിന്നി R ഡാൻ (തിരുവനന്തപുരം നോർത്ത് സെൻ്റർ)

സെക്രട്ടറി – Br.  ജോൺസൺ സോളമൻ (തിരുവനന്തപുരം സൗത്ത് സെൻ്റർ)

ജോയിൻ്റ് സെക്രട്ടറി 1 – Br. ജെഫിൻ ആൽബർട്ട് (ആറമട സെൻ്റർ)

ജോയിൻ്റ് സെക്രട്ടറി 2 – Pr. ജെൻസൺ സി തോമസ് (പേരൂർക്കട സെൻ്റർ)

ട്രഷറാർ – Br. മാത്യു K വർഗ്ഗീസ് (വെമ്പായം സെൻ്റർ)

പബ്ളിസിറ്റി കൺവീനർ – ജോയൽ K എബ്രഹാം (തിരുവനന്തപുരം വെസ്റ്റ് സെൻ്റർ)

LEAVE A REPLY

Please enter your comment!
Please enter your name here