ഷാജിവർഗ്ഗീസ് കലയപുരം
പി.വൈ.പി.എ തിരുവല്ല സെന്റെർ താലന്ത് പരിശോധന അനുഗ്രഹീതമായി സമാപിച്ചു.
തിരുവല്ല : പി.വൈ.പി.എ തിരുവല്ല സെന്റെർ താലന്ത് പരിശോധന അനുഗ്രഹീതമായി സമാപിച്ചു.
ഐ.പി.സി ടൗൺ ചർച്ച് തിരുവല്ലയിൽ വച്ച് നടന്ന താലന്ത് പരിശോധന സംസ്ഥാന സൺഡേ സ്ക്കൂൾ അസോസിയേറ്റ് സെക്രട്ടറിയും തിരുവല്ല സെന്റെർ ജോ: സെക്രട്ടറിയുമായ ബ്രദർ റോയി ആന്റണി ഉദ്ഘാടനം ചെയ്തു,
22 സഭകൾ രജിസ്റ്റർ ചെയ്ത താലന്ത് പരിശോധനയിൽ ഐ.പി.സി പ്രയർ സെന്റെർ 82 പോയിന്റ് നേടി ഒന്നാം സ്ഥാനവും ഐ.പി.സി ഗോസ്പ്പൽ സെന്റെർ 64 പോയിന്റ് നേടി രണ്ടാം സ്ഥാനവും ഐ.പി.സി ഫെലോഷിപ്പ് സെന്റെർ കാട്ടുകര 39 പോയിന്റ് നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ഏറ്റവും കൂടുതൽ പോയിന്റ്(24) നേടി പ്രയർ സെന്റെർ പി.വൈ.പി.എ അംഗം സിസ്റ്റർ. ജിൻസി ജസ്റ്റി വ്യക്തിഗത ചാമ്പ്യനായി
200 ൽ അധികം മത്സരാർത്ഥികൾ താലന്ത് പരിശോധനയിൽ പങ്കാളികളായി




