വാർത്ത: ജി.എം തിരുവനന്തപുരം
ഐ.പി.സി. യിലെ യുവജനപ്രസ്ഥാനമായ പി വൈ പി.എ. നേതൃത്വത്തിനും യുവജന പ്രമുഖർക്കും , ഐ.പി.സി എന്ന മാതൃ സഭാ ഇന്ന് നേരിടുന്ന വിഷയങ്ങളിൽ തങ്ങളുടെ നിലപാട് എന്താണന്ന് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചെന്ന്. ഐ.പി.സി നിരീക്ഷകനും , പാസ്റ്ററും മായ വർഗീസ് ഉതപ്പ് ഒരു വാർത്താ ക്കുറിപ്പിലൂടെ പറഞ്ഞു.
സഭയിലെ അനാത്മീക പ്രവണതകൾ കണ്ടിട്ടും ഔദ്യോഗീകമായി മിണ്ടാതിരിക്കുന്ന പി.വൈ.പി.ഏ. അംഗങ്ങൾ കുറ്റകരമായ നിസംഗതയാണ് പുലർത്തുന്നതു്.
സഭയിലെ ദൂഷ്യവശങ്ങളെ ഇല്ലായ്മ ചെയ്യേണ്ട ഉത്തരവാദിത്തം യുവജനങ്ങൾക്ക് ഉണ്ട് . പാനലും വ്യക്തി പൂജയും വിട്ട് സഭക്ക് വേണ്ടി ശബ്ദിക്കണം. ഇല്ലങ്കിൽ ആത്മീക വന്ധ്യതയാകും വരും തലമുറക്ക് സമ്മാനിക്കുക എന്നോർക്കണമെന്നും തന്റെ കുറിപ്പിൽ കൂട്ടി ചേർത്തു..









