Home Daily news *പി വൈ പി എ സ്ഥാപക ദിനത്തിൽ രക്ത ദാനവും രണ്ടായിരം പൊതി ചോറുമായി...

*പി വൈ പി എ സ്ഥാപക ദിനത്തിൽ രക്ത ദാനവും രണ്ടായിരം പൊതി ചോറുമായി തിരുവനന്തപുരം മേഖലാ പി വൈ പി എ

0

ി.എം റിപ്പോർട്ടർ തിരുവനന്തപുരം ഷൈജു വെള്ളനാട്

തിരുവനന്തപുരം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന പ്രസ്ഥാനമായ പി വൈ പി എ യുടെ 77-മത് സ്ഥാപക വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മേഖല പി വൈ പി എ മെഡിക്കൽ കോളേജ്, ആർ സി സി എന്നിവിടങ്ങളിൽ ബ്ലഡ് ഡൊണേഷനും രണ്ടായിരം പേർക്ക് പൊതിച്ചോറ് വിതരണവും നടത്തി. ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സാബു ആര്യപള്ളിൽ, ബ്രദർ ബിനു. വി. ജോർജ് എന്നിവർ ഈ പദ്ധതിക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരം മേഖല പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് യോഹന്നാൻ, വൈസ് പ്രസിഡന്റ് പാസ്റ്റർ ഷൈജു വെള്ളനാട്, സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ, ട്രഷറർ ബ്രദർ ബെന്നിസൺ. പി. ജോൺസൺ സ്റ്റേറ്റ് ജോയിന്റ് കോർഡിനേറ്റർ സിബി പാപ്പച്ചൻ എന്നിവർ ഈ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.തിരുവനന്തപുരം മേഖലയിലെ വിവിധ സെന്റർ/ഏരിയകളിൽ നിന്നും പാസ്റ്റർ സാബു ജോസഫ്(ആറ്റിങ്ങൽ),പാസ്റ്റർ സാമു എൽദോ(തിരു:സൗത്ത് സെൻ്റർ).പാസ്റ്റർ സാബു പത്രോസ് (ആറ്റിങ്ങൽ),പാസ്റ്റർ അജികുമാർ (ഒറ്റശേഖരമംഗലം),പാസ്റ്റർ പോൾ ശ്രീകുമാർ (ആറ്റിങ്ങൽ),പാസ്റ്റർ സ്റ്റെഫിൻ ബേബി (തിരു:സൗത്ത് സെൻ്റർ),പാസ്റ്റർ രാജേന്ദ്രപ്രസാദ് (ആറ്റിങ്ങൽ) ,പാസ്റ്റർ ജോസ് (ഒറ്റശേഖരമംഗലം),ബ്രദർ സുന്ദരേശൻ (തിരു:സൗത്ത് സെൻ്റർ),ബ്രദർ ജോൺസൺ സോളമൻ (തിരു:സൗത്ത് സെൻ്റർ),ബ്രദർ രാജിത്ത് (തിരു:വെസ്റ്റ് സെൻ്റർ),ബ്രദർ ഷിജു (തിരു:വെസ്റ്റ് സെൻ്റർ).തുടങ്ങി പി വൈ പി എ തിരുവനന്തപുരം മേഖല കൗൺസിൽ അംഗങ്ങൾ സെൻ്റർ പി വൈ പി എക്സിക്യൂട്ടീവ് അംഗങ്ങളും പ്രവർത്തകരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here