വാർത്ത:- NS നെല്ലിക്കുന്നം
ഐപിസിയുടെ പുത്രികാ സംഘടനയായ പി.വൈ പി.എ യുടെ വരുന്ന സ്റ്റേറ്റ് ഭരണ സമിതി തെരെഞ്ഞെടുപ്പിൽ മലബാറിന് പ്രാതിനിത്യം വേണമെന്ന് , മലബാറിന്റെ ശബ്ദമായി മാറിയ കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ തോമസ് ജേക്കബ് കണ്ണൂർ ഒരു വാർത്താ ക്കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു ഐ.പി.സി ജനറൽ തലം മുതൽ താഴോട്ടു സൺഡേ സ്കൂൾ സോദരി സമാജം വരെ എല്ലാ മേഖലകളിലും ഒഫീഷ്യൽ സ്ഥാനങ്ങളിൽ നിന്നും മലബാർകാരെ മാറ്റി നിറുത്തപ്പെടുന്ന ഒരു അവസ്ഥയാണ്
നാം ഇതുവരെ കണ്ടുവരുന്നത്.. ഇനി ഉടനെ തിരഞ്ഞെടുപ്പ് വരാൻ സാധ്യത ഉള്ള സ്റ്റേറ്റ് പി.വൈ പി എ തലത്തിലും , മലബാറിൽ നിന്നും നമ്മുടെ ന്യായമായ അവകാശം സംരക്ഷിക്കാൻ ഐ.പി.സി ഭരണ രംഗത്ത് എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽ നാം മുന്നോട്ടു വരേണ്ടിയിരിക്കുന്നുയെന്നും, മലബാറിലെ സെന്റർ ശുശ്രൂഷകരുടെയും മറ്റുള്ളവരുടെയും ശക്തമായ ഒരു നിലപാട് ഈ വിഷയത്തിൽ ഉണ്ടാകണമെന്നുo ,മുൻ കാലങ്ങളിൽ അവഗണനയുടെ അടിത്തട്ടിൽ നിന്നും പരിഗണനയിലേക്ക് കൈപിടിച്ച് കയറുവാൻ സാധിച്ചിട്ടുണ്ടെന്നും, മലബാർ ഐക്യതയോടെ സുവിശേഷ രംഗത്ത് വളരെ സജീവമാണ്ന്നും താൻ കൂട്ടി ചേർത്തു.




