Home Daily news ഐ.പി.സി. ഹെബ്രോൺ പുലമൺസഭ; ചിൽഡ്രൻസ് ഫെസ്റ്റിന് അനുഗ്രഹീത സമാപ്തി

ഐ.പി.സി. ഹെബ്രോൺ പുലമൺസഭ; ചിൽഡ്രൻസ് ഫെസ്റ്റിന് അനുഗ്രഹീത സമാപ്തി

0

വാർത്ത :- എൻ.എസ്. നെല്ലിക്കുന്നം

കൊട്ടാരക്കര :- ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ കഴിത്ത മൂന്നാം തീയതി തിങ്കൾ മുതൽ ഇന്ന് (7/4/23) വെള്ളി വരെ നടന്ന ചിൽഡ്രൻസ് ഫെസ്റ്റിന് അനുഗ്രഹീത സമാപ്തി. ഏപ്രിൽ മൂന്നാം തീയതി തിങ്കളാഴ്ച രാവിലെ എട്ടു മുപ്പതിന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് സാമൂവൽ പ്രാർത്ഥിച്ച് സമാരംഭിച്ചു. തീമൊത്തി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളുടെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. പുതിയ പാട്ടുകൾ വേദപഠന ക്ലാസുകൾ മിഷനറി കഥകൾ വിവിധതരം ഗെയിമുകൾ പെയിന്റിങ്ങുകൾ, പപ്പറ്റ് ഷോ, പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും സമ്മാനങ്ങൾ, മുതലായവ ഇത്തവണത്തെ വിബിഎസിന്റെ മാറ്റുരച്ചു. കുട്ടികളുടെ കോർഡിനേഷൻ, മറ്റ് വിവിധ അറേഞ്ച്മെന്റുകൾക്ക് സൺഡേ സ്കൂൾ സെക്രട്ടറി സിസ്റ്റർ സിനി ബിജു, ട്രഷറർ സിസ്റ്റർ ലിജി തോമസ് സോദരി സമാജം സെക്രട്ടറി സിസ്റ്റർ സുജ ബിജു എന്നിവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും കൂട്ടുകാരെ കൃത്യസമയത്ത് തന്നെ ഹാളിൽ എത്തിക്കുവാൻ ട്രാൻസ്പോർട്ടേഷൻ ക്രമീകരണങ്ങൾക്ക് സഭ ട്രഷറർ ബ്രദർ റോയി ബേബി നേതൃത്വം നൽകി. ഇന്നു നടന്ന സമാപന മീറ്റിംഗിൽ സഭാ വിശ്വാസികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ഐപിസി മണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ സേവിയർ കുട്ടികൾക്കുവേണ്ടി സമാപന സന്ദേശം നൽകി. സിസ്റ്റർ ലിസമ്മ പാപ്പച്ചൻ, സിസ്റ്റർ സുജ ബിജു, ബ്രദർ തോമസ് ജോയിക്കുട്ടി, പാസ്റ്റർ ജോയിക്കുട്ടി, പാസ്റ്റർ ജോണിക്കുട്ടി ഡൽഹി, പാസ്റ്റർ മധു ആലക്കുഴി എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു.

സഭാ സെക്രട്ടറി ബ്രദർ റോയി അലക്സ് 2023 VBS .. ഇത്രത്തോളം അനുഗ്രഹമാക്കി തീർത്ത ദൈവത്തിന് സർവ്വമാനവും മഹത്വവും അർപ്പിച്ചതിനൊപ്പം എല്ലാ ക്രമീകരണങ്ങൾക്കും സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും, സാമ്പത്തിക സഹകരണങ്ങൾ നൽകിയ വ്യക്തികൾക്കും നന്ദി അറിയിച്ചു. എല്ലാവർക്കും സഭ സ്നേഹ വിരുന്നു നൽകി. ആദിയോട് അന്തം എല്ലാ ക്രമീകരണങ്ങൾക്കും സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് സാമൂവൽ കുടുംബവും സഭാ സെക്രട്ടറി ബ്രദർ റോയ് അലക്സും കുടുംബവും നേതൃത്വം നൽകി…

LEAVE A REPLY

Please enter your comment!
Please enter your name here