Home breaking news പി സി ഐ തിരുവനന്തപുരം സിറ്റി യൂണിറ്റിന് ആരംഭം കുറിച്ചു.

പി സി ഐ തിരുവനന്തപുരം സിറ്റി യൂണിറ്റിന് ആരംഭം കുറിച്ചു.

0

വാർത്ത.ജി.പി കുറ്റിച്ചൽ.

പി സി ഐ തിരുവനന്തപുരം സിറ്റി യൂണിറ്റ് ഭാരവാഹികൾ

പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം സിറ്റി യൂണിറ്റിന് തുടക്കമായി. ഇന്നലെ കെ എഫ് എം വർഷിപ്പ് സെന്ററിൽ വച്ച് നടന്ന പി സി ഐ സമ്മേളനത്തിലാണ് പുതിയ ഭരണസമിതിക്ക് രൂപം കൊടുത്തുകൊണ്ട് യൂണിറ്റ് ആരംഭിച്ചത്. ഉള്ളൂർ ഐപിസി സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാമു എൽദോ ആണ് പ്രസിഡന്റ്.KFM സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ശ്രീജു എസ്, കരിസ്മ അസോസിയേറ്റ് പാസ്റ്റർ രാജൻ എന്നിവരാണ് വൈസ് പ്രസിഡണ്ട്മാർ. ബ്രദർ സിജു സെക്രട്ടറിയായും പാസ്റ്റർ രഞ്ചി ജോൺ, ബ്രദർ ബിനീഷ് എന്നിവരെ ജോയിൻ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. ഡിവൈൻ വർഷിപ് സെന്ററിന്റെ പ്രതിനിധി ബ്രദർ ബിനീഷ് ബാബു ആണ് ട്രഷറർ. ജോയ് ചെങ്കൽചൂള പ്രയർ കൺവീനർ, ബ്രദർ വിക്രമൻ പബ്ലിസിറ്റി കൺവീനർ, ബ്രദർ റിജോൺ മ്യൂസിക് കൺവീനർ എന്നിവരെയും തിരഞ്ഞെടുത്തു. ബ്രദർ ജോസ്, ബ്രദർ അനിൽ കുരുവിള, ബ്രദർ സതീഷ്,ബ്രദർ അരുൺ ബാബു ബ്രദർ ക്ലമെന്റ് എന്നിവരെ എക്സിക്യൂട്ടീവ് മെമ്പർമാരായും തിരഞ്ഞെടുത്തു.

ബിസിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈ സമ്മേളനത്തിൽ ജില്ലാ പ്രതിനിധികളായി പ്രസിഡന്റ് Pr.ജേക്കബ് കുര്യൻ, കൺവീനർ പാസ്റ്റർ കെ തോമസ്, പാസ്റ്റർ ജോസ് ബേബി, പാസ്റ്റർ സതീഷ് നെൽസൺ, പാസ്റ്റർ ജി പി നിശ്ചൽ റോയ് Pr.ആർ എസ് ജോൺ, പാസ്റ്റർ ശ്യാമവൽ ജോൺ, പാസ്റ്റർ സിംസോൺ മാർട്ടിൻ, പാസ്റ്റർ മോൻസി എന്നിവർ പങ്കെടുത്തു. ജില്ലാ ജോയിൻ സെക്രട്ടറി പാസ്റ്റർ ജി പി നിശ്ചല്‍ റോയ് ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here