Home Daily news പി വൈ പി.എ തിരുവനന്തപുരം മേഖലയ്ക്ക് നവ നേതൃത്വം ബ്രദർ രാജിത്ത് RR പ്രസിഡൻ്റ്

പി വൈ പി.എ തിരുവനന്തപുരം മേഖലയ്ക്ക് നവ നേതൃത്വം ബ്രദർ രാജിത്ത് RR പ്രസിഡൻ്റ്

0

ന്യൂസ് :- ഷൈജു വെള്ളനാട്

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ യുവജന വിഭാഗമായ പി. വൈ.പി.എ യുടെ തിരുവനന്തപുരം മേഖലക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. തിരുവനന്തപുരം നാലാഞ്ചിറ ഐ.പി സി ജയോത്സവം വർഷിപ്പ് സെൻ്ററിൽ ഇന്നു ഞായർ (8/6/25) ഉച്ചകഴിഞ്ഞ് 3.30 ന് പാസ്റ്റർ ജയിംസ് യോഹന്നാൻ്റെ (മുൻ പി.വൈ പി എ പ്രസിഡൻ്റ് ) അദ്ധ്യക്ഷതകൂടിയ പി.വൈ പി.എ തിരുവനന്തപുരം മേഖല ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത് ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിലംഗം ബ്രദർ പീറ്റർ മാത്യു അവർകൾ ളാണ് പ്രധാന ഇലക്ഷൻ കമ്മിഷണറായി പ്രവർത്തിച്ചത്. പാസ്റ്റർ സാബു ആര്യ പള്ളി, ബ്രദർ ഡേവിഡ് സാം എന്നിവർ റിട്ടേണിംഗ് ഓഫീസേഴ്സായി പ്രവർത്തിച്ചു. പൊതുയോഗത്തിൽ മുൻ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി വൈ പി എ ഭരണഘടന അനുസരിച്ച് ക്വാറം തികഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ. നടത്തിയ തെരെഞ്ഞെടുപ്പിൽ പ്രസിഡൻ്റായി ബ്രദർ രാജിത്ത് RR നേയും. സെക്രട്ടറിയായി ബ്രദർ ജോൺസൺ സോള മനേയും, വൈസ് പ്രസിഡൻ്റ് ന്മാരായി,. ഫിന്നി R ഡാൻ, ഇവാ : സാനു അലക്സ്.എന്നിവരേയും ജോയിൻ്റ് സെക്രട്ടറി ന്മാരായി. ഇവാ ജൻസൻ തോമസ്, ജഫിൻ ആൽബർട്ട്. എന്നിവരേയും ട്രഷറാർ സ്ഥാനത്തേക്ക് . ബ്രദർ പ്രവീൺ യേശുദാസിനേയും പബ്ളിസിറ്റി കൺവിനറായി ബ്രദർ ജോയൽ കെഎബ്രഹാമി നേയും, എതിർ സ്ഥാനാർത്ഥികൾ ഇല്ലാത്തതിനാൽ,എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു ഐ.പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ,
ഐ.പി സി സ്റ്റേറ്റ് കൗൺസിലംഗവും പ്രസ്ബിറ്ററിയും മായ പാസ്റ്റർ സാബു ആര്യ പള്ളി, സ്റ്റേറ്റ് കൗൺസിലംഗം ബ്രദർ ജയ്സൺ സോളമൻ, പി.വൈ പി എ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് ഇവാ മോൻസി മാമൻ. മുൻ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ തെരെഞ്ഞെടുക്കപ്പെട്ടവരെ അനുമോദിച്ച് പ്രാർത്ഥിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here