വാർത്ത :- സൈമൻ കാസർഗോഡ്
വയനാട്ടിലും കോഴിക്കോട്ടും കനത്ത മഴ .വയനാട് കോഴികോട് പാതയിൽ പലയിടത്തും വെള്ളം പൊങ്ങിയതിനെ തുടർന്നു ഗതാഗതക്കുരുക്ക് ഉണ്ടായി കോഴിക്കോട് മുക്കത്ത് 4 കടകളിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കടകളിൽ വെള്ളം കയറിയതെന്നും ലക്ഷ ങ്ങളുടെ നാശനഷ്ടമുണ്ടായെന്നും മാണ് വ്യാപാരികൾ പറയുന്നത്. കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വയനാട്ടിലും കനത്ത മഴ തുടരുന്നു. കോഴികോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി. കാസർകോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തിൽ ഉരുൾ പൊട്ടി. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം റോഡിന് ഇരു വശത്തുമുള്ള സ്ലാബുകൾ തകർന്നു വിഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടുകയും ചെയ്തു. എന്നാൽ വീടുകൾക്കോ, മറ്റൊ നാശനഷ്ടമില്ല.


