വാർത്താ- തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം :- മുന്നറിയിപ്പില്ലാതെ ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. രാത്രികാലത്തെ മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനം നേരിട്ട് മനസ്സിലാക്കാനാണ് വ്യാഴാഴ്ച രാത്രി 10.30ന് ശേഷം മന്ത്രി ആശുപതിയിലെത്തിയത്. മൂന്നു മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചു.





