Home Daily news ബൈക്കിൽ നിന്നും വീണവരുടെ മേൽ കാർ കയറിയിറങ്ങി യുവാക്കൾക്ക് ദാരുണാന്ത്യം

ബൈക്കിൽ നിന്നും വീണവരുടെ മേൽ കാർ കയറിയിറങ്ങി യുവാക്കൾക്ക് ദാരുണാന്ത്യം

0

തോമസ് ജേക്കബ് കണ്ണൂർ

കണ്ണൂർ : കിളിയന്തറയിൽവാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം. കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ബൈക്കിൽ നിന്ന് വീണ അനീഷ് (28), അസീസ് (40) എന്നിവരെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു. തൊട്ടു പിന്നാലെ എത്തിയ മറ്റൊരു കാർ യുവാക്കളുടെ ദേഹത്ത് കയറി ഇറങ്ങി. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഇരിട്ടി കൂട്ടുപുഴ റോഡിൽ യുവാക്കളുടെ ജീവനെടുത്ത
അപകടമുണ്ടായത്.
കിളിയന്തറ ഭാഗത്ത്
ബൈക്കിൽ എത്തിയ
അനീഷും അസീസും
നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. എണീറ്റ് നിൽക്കാനാകാതെ റോഡിൽ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിച്ചു.
റോഡിൽ കിടന്ന
യുവാക്കളുടെ മേൽ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങുകയായിരുന്നു. അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് അസീസ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാർ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here