Home Daily news ഐ.പി.സി ജനറൽ ഇലക്ഷൻ ചീഫ് കമ്മീഷണർ, റിട്ടേണിംഗ് ഓഫിസേഴ്സ്, അബ്സെർവർ എന്നിവർക്കെതിരെ വക്കിൽ നോട്ടീസ്

ഐ.പി.സി ജനറൽ ഇലക്ഷൻ ചീഫ് കമ്മീഷണർ, റിട്ടേണിംഗ് ഓഫിസേഴ്സ്, അബ്സെർവർ എന്നിവർക്കെതിരെ വക്കിൽ നോട്ടീസ്

0

NS Nellikunnam

ഐ.പി.സി യുടെ വരാനിരിക്കുന്ന ജനറൽ എക്സി കൂട്ടിവ് തെരെഞ്ഞെടുപ്പ് 2023 മേയ് 11-ന് നടക്കുമെന്നറിയുന്നു.
എന്നിരുന്നാലും ഇലക്ഷൻ സംബന്ധിച്ച്, വിശ്വാസ സമൂഹത്തിന് ആശങ്ക ഉളവാക്കുന്ന തരത്തിലുള്ള ദുരൂഹതകൾ നിലനിൽക്കെ തന്നെ, ഇലക്ഷൻ കമ്മിഷണർക്കെതിരെ വക്കിൽ നോട്ടിസും എത്തി കഴിഞ്ഞു. ഐ.പി.സി സീനിയറും , സെന്റർ പാസ്റ്റർറും ആയിരിക്കുന്ന പാസ്റ്റർ കെ.കെ ജോർജ്‌ജാണ് പരാധി ക്കാരൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ബഹു : ഫിന്നി സക്കറിയ, റിട്ടേണിംഗ് ഓഫീസ്സറന്മാരായ പാസ്റ്റർ വർഗീസ് മത്തായി , ബ്രദർ മാത്യൂ എബ്രഹാം, നിരീക്ഷകനായ മുൻ ഇലക്ഷൻ കമ്മിഷണർ ബ്രദർ ജി ഐസക്ക് എന്നിവർക്കെതിരെയാണ് വക്കിൽ നോട്ടീസ്. പഴയ ഭരണഘടന പ്രകാരമാണ് ഇലക്ഷൻ നടത്തേണ്ടതെന്നും,
രജിസ്റ്റർ ആകാത്ത പുതിയ ഭരണഘടന പ്രകാരം ഇലക്ഷൻ നടത്തിയാൽ തുടർന്ന് നിയമ നടപടികൾ ഉണ്ടാകുമെന്നാണ് നോട്ടിസിനാധാരം. കോശി തോമസ് ചെങ്ങന്നൂരാണ് വക്കിൽ . ഏതു ഭരണഘടന പ്രകാരമാണ് ഇലക്ഷൻ നടക്കുന്നതെന്ന് ഇതുവരെയും ഒരു വൃക്തത ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം .

LEAVE A REPLY

Please enter your comment!
Please enter your name here