വാർത്താ:-ജിജോ പാലക്കാട്
IPC Bethel Prayer സെന്റർ മുണ്ടൂർ സഭാംഗമായ Bro. Dinesh KJ പാലക്കാട് ജില്ലയുടെ ICPF Staff worker ആയി June 1 മുതൽ ചുമതല ഏറ്റെടുക്കുകയാണ്.
മുണ്ടൂർ സഭയ്ക്കും IPC ഒലവക്കോട് സെന്ററിനും ഇത് ഏറെ അഭിമാനകരമായ നിമിഷമാണ്!
എഞ്ചിനീയറിംഗ് ബിരുദധാരിയായ Bro Dinesh ആന്ധ്രയിലെ വിജയവാഡയിൽ ചില വർഷങ്ങളായി ജോലി ചെയ്തു വരവേ പൂർണ്ണസമയ ദൈവികശൂശ്രൂഷയ്ക്കായുള്ള നിയോഗമേറ്റെടുത്ത് നാട്ടിലേക്ക് മടങ്ങി വന്നു. നമ്മുടെ ഈ വർഷത്തെ കൺവെൻഷൻ ദിനങ്ങളിൽ എല്ലാ ദിവസവും കയ്യ്മെയ്യ് മറന്ന് ഓടിനടന്ന് അധ്വാനിച്ച ദിനേഷ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. ആത്മാർത്ഥതയും നിസ്വാർത്ഥതയും നിറഞ്ഞ തന്റെ പ്രവർത്തന മികവ് താൻ അനുഭവിക്കുന്ന ദൈവകൃപയുടെ ആഴം വെളിപ്പെടുത്തുന്നു.
ഇപ്പോൾ തന്നിൽ ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ചുമതല ഏറെ ഉത്തരവാദിത്വപൂർണ്ണമായതാണ്.
കേരളത്തിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്നായ പാലക്കാടൻ ക്യാമ്പസുകളിലെ യുവജനങ്ങളിൽ, ഈ കാലഘട്ടത്തിൽ ഒരു ശക്തമായ ആത്മീകമുന്നേറ്റം സൃഷ്ടിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം സർവ്വ ശക്തനായ ദൈവം തന്നിലൂടെ നിർവ്വഹിക്കുവാൻ ഇടയായിത്തീരുമാറാകട്ടെ !
ഏവരുടെയും പ്രത്യേക പ്രാർത്ഥന ചോദിക്കുന്നു..
പിതാവ്: മുണ്ടൂർ സഭാ സെക്രട്ടറിയായ Bro. ജയഗിരീശൻ.
മാതാവ്: ഒലവക്കോട് സെന്റർ സോദരീ സമാജം Joint Sec: Sis Latha.(CLF Dist Co-ordinator ആയും പ്രവർത്തിക്കുന്നു.)
ഏക സഹോദരൻ: Evg. Divas (ഒലവക്കോട് സെന്റർ PYPA സെക്രട്ടറി)- ഇപ്പോൾ കോഴഞ്ചേരിയിലുള്ള ഒരു സഭയുടെ Asst. Pastor ആയി ശുശ്രൂഷിക്കുന്നു.




