Home Daily news *ഐ.പി സി മലബാർ സൗത്ത് സോണിന് പുതിയ നേതൃത്വം*

*ഐ.പി സി മലബാർ സൗത്ത് സോണിന് പുതിയ നേതൃത്വം*

0

വാർത്ത: -ജിജോ പാലക്കാട്

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ മലബാർ സൗത്ത് സോണിനു ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ ടി പി പൗലോസിന്റെ (പ്രസിഡന്റ്‌) നേതൃത്വത്തിൽ 2025=2027 കാലഘട്ടത്തേക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു. 07-04-2025 ൽ IPC പേഴുംപാറ സഭയിൽ വച്ച് കൂടിയ പൊതുയോഗം ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ എം വി മത്തായി അധ്യക്ഷനും,ബ്രദർ സാജൻ സി ജേക്കബ് നിരീക്ഷകനും ആയിരുന്നു.
മറ്റു ഭാരവാഹികൾ :-
പട്ടാമ്പി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ ദേവസ്യ, വടക്കഞ്ചേരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് വർഗീസ് (വൈസ് പ്രസിഡന്റുമാർ ) പാസ്റ്റർ ഫിജി ഫിലിപ്പ് ( സെക്രട്ടറി), പാസ്റ്റർ ജെയിംസ് വർഗീസ്, PV മാത്യു ( ജോയിന്റ് സെക്രട്ടറിമാർ) വിൻസന്റ് ( ട്രഷറർ )
കൂടാതെ 13 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. പാലക്കാട് ജില്ലയിലെ എല്ലാ സെന്റർ ശുശ്രൂഷകന്മാരും രക്ഷാധികാരികൾ ആയിരിക്കും.
മലബാറിന്റെ ആത്മീയ മുന്നേറ്റത്തിന് വേണ്ടി അശ്രാന്ത് പരിശ്രമം നടത്തുവാൻ കർത്താവിനാൽ നിയോഗിതരായ മലബാർ സൗത്ത് സോണിന്റെ നവ നേതൃത്വത്തിന് ജിഎം മീഡിയയുടെ ആശംസകൾ ..

LEAVE A REPLY

Please enter your comment!
Please enter your name here