വാർത്ത:- ജിജോ പാലക്കാട്
വയനാട് :- 8/4/2023 ൽ ഐപിസി ചുള്ളിയോട് സഭയിൽ വെച്ച് നടന്ന വയനാട് സെന്ററിന്റെ മാസയോഗത്തിൽ കേരളാ സ്റ്റേറ്റ് പി വൈ പി എ ജോയിന്റ് സെക്രട്ടറിയായി തിഞ്ഞെടുക്കപ്പെട്ട ബ്രദർ. സന്ദീപ് വിളമ്പുകണ്ടത്തിന് വയനാട് സെന്റർ പി വൈ പി എ മൊമെന്റോ നൽകി ആദരിച്ചു. പാസ്റ്റർ സജി കെ അധ്യക്ഷനായിരുന്ന യോഗത്തിൽ ഐപിസി വയനാട് സെന്റർ മിനിസ്റ്റർ തോമസ് തോമസ്, വയനാട് സെന്റർ പിവൈപിഎ പാസ്റ്റർ ജോബി ജോർജ്, സെക്രട്ടറി പാസ്റ്റർ ബിനീഷ് എന്നിവർ ആശംസകൾ അറിയിച്ചു. വയനാട് സോണൽ പി വൈ പി എ യിൽ പ്രവർത്തിച്ചപ്പോൾ ഉള്ള നല്ല ഓർമ്മകൾ തന്റെ മറുപടി പ്രസംഗത്തിൽ സന്ദീപ് പങ്കുവെച്ചു. ഇത് ആദ്യമായിട്ടാണ് നോർത്ത് മലബാറിൽ നിന്നും ഒരാൾ പി വൈ പി എ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.





