വാർത്ത :- തോമസ് ജേക്കബ് കണ്ണൂർ
മകളുടെ വിവാഹവേദിയിൽ ആദിവാസി യുവതിക്കും കതിർ മണ്ഡപം ഒരുക്കി റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. കെ. ആർ.പ്രകാശ് . ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകൾ. ദമ്പതികൾക്ക് വീടും
വച്ചുനൽകാനാണ് പദ്ധതി
പ്രകാശിന്റെ മകൾ ആതിരയ്ക്കൊപ്പം ളാഹ മഞ്ഞത്തോട് ആദിവാസി ഊരിലെ സോമിനിക്ക് അതേ ഊരിലെ സോനു മോൻ വരണമാല്യം ചാർത്തി. ആദ്യം വേദിയിൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകൾ ആതിരയ്ക്ക് പറക്കോട് സ്വദേശി അനന്ദകൃഷ്ണൻ താലിചാർത്തി. പിന്നീടായിരുന്നു സോമിനിയുടെയും സോനു മോൻറെയും വിവാഹം. ഊരുമൂപ്പൻ രാജുവിന്റെ നേതൃത്വത്തിൽ പ്രത്യേക പൂജകൾക്ക് ശേഷ മാ യിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചത് നിലവിളക് കൊളുത്തി മലകളെ വിളിച്ച് മലദൈവങ്ങൾക്ക് വെറ്റിലയും പുകയിലയും വച്ചശേഷം താലി അഗ്നിശുദ്ധി വരുത്തി വരന് താലി കൈമാറി. റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അപൂർവ്വ ചടങ്ങിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ള ഒട്ടേറെ പേർ പങ്കെടുത്തു. സോമിനിക്കുളള താലിയും മാലയും വരനും വധുവിനുമുള്ള വസ്ത്രങ്ങളും പ്രകാശാണ് നൽകിയത്.
ളാഹ ഊരിൽ നിന്നും വധുവരന്മാരുടെ സംഘത്തിനെത്താനുള്ള വാഹനവും പ്രകാശ് ക്രമീകരിച്ചിരുന്നു. ദമ്പതികൾക്ക് ഊരിന് പുറത്ത് വിടുവച്ചു നൽകാനാണ് പ്രകാശിന്റെ അടുത്ത പദ്ധതി.






