വാർത്ത: എൻഎസ് നെല്ലിക്കുന്നം
ഐ.പി സി ബാലരാമപുരം ഏര്യാ മിഷൻ സെന്റർ ഒരുക്കുന്ന മണിപ്പൂർ ഐക്യ പ്രാർത്ഥന സംഗമം 31 ന് രാവിലെ 10 മുതൽ 1 മണി വരെ തിരുവനന്തപുരം പട്ടം LIC ഓഫിസിന് എതിർ വശത്തുള്ള SBI ബാങ്ക് കെട്ടിടത്തിൽ വച്ച് നടക്കും. ഐ.പി.സി പാലോട് ഏര്യാ കൺവീനർ പാസ്റ്റർ ജേക്കബ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഐ.പി.സി ബാലരാമപുരം ഏര്യാ കൺവിനർ പാസ്റ്റർ റ്റി ശോഭനദാസ് അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ ഐ.പി സി സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ എന്നിവർ വചനം സംസാരിക്കും. ഐ.പി സി തിരുവനന്തപുരം ജില്ല കൗൺസിൽ മെ ബേഴ്സ് . സെന്റർ/. ഏര്യ പാസ്റ്ററന്മാർ സെന്റർ സെക്രട്ടറി ന്മാർ . ആശംസ സന്ദേശങ്ങൾ നൽകും . പാസ്റ്റർ സാംതോട്ടത്തിൽ നേതൃത്വം നൽകുന്ന ഗാന ശുശ്രുഷ ഉണ്ടായിരിക്കും.








