വാർത്താ … എൻ.എസ് നെല്ലിക്കുന്നം
ഒക്കലഹോമ:
അമേരിക്കയിലും
കാനഡയിലും ശാരോൺ സഭകളുടെ സമ്മേളനമായ ഫാമിലി കോൺഫറൻസ് ജൂലൈ 27 മുതൽ 30 വരെ ഒക്കലഹോമയിൽ ഉള്ള ഹിൽട്ടൺ ചാമ്പ്യൻ കൺവെൻഷൻ സെന്ററിൽ നടക്കും. നാഷണൽ ലോക്കൽ സംഘടനകൾ ഒന്നിച്ചു ചേർന്ന് ഇത്തവണത്തെ കോൺഫറൻസിന് വേണ്ടി
വിപുലമായ ക്രമീകരണങ്ങളാണ്
ചെയ്തിരിക്കുന്നത്.കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യത്തെ ഫാമിലി കോൺഫറൻസ് എന്ന പ്രത്യേകതയും ഇത്തവണത്തെ കോൺഫ്രൻസിന് ഉണ്ട്.
അത്യാധുനിക
സംവിധാനങ്ങൾ ഉള്ള ഈ ഹോട്ടലിൽ എല്ലാ യോഗങ്ങളും ഒരു കുടക്കീഴിൽ നടത്താൻ സാധിക്കുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.
മനോഹരമായ
താമസസൗകര്യങ്ങൾ ഉള്ള
ഹിൽട്ടൺ കൺവൻഷൻ
സെന്റർ കോൺഫ്രൻസിന്റെ
മാറ്റുകൂട്ടും.
ഈ കോൺഫറൻസിൽ വിവിധ സെഷനുകളിലായി റവ. ജോ തോമസ്, റവ. ഷിബു തോമസ്, റവ. ബെൻസൻ മത്തായി. റവ. ജോൺ തോമസ്, റവ. ജോഷ്വ ജോൺസ്, ഡോക്ടർ. ആനി ജോർജ്, സിസ്റ്റർ ബെറ്റ്സി തോമസ് തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും. അനുഗ്രഹീത ഗായകൻ ലോഡ്സൺ ആന്റണിയും ടീമും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.
നാഷണൽ കൺവീനർ റവ. ഡോക്ടർ മാത്യു വർഗീസ്, നാഷണൽ സെക്രട്ടറി റവ. തേജസ് തോമസ്, ജോയിൻ കൺവീനർ റവ. ഫിന്നി വർഗീസ്, ജോയിന്റ് സെക്രട്ടറി എലീസ് ഡാനിയൽ, നാഷണൽ ട്രഷറർ. ജോൺസൺ ഉമ്മൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകസമിതി കോൺഫറൻസിന് നേതൃത്വം നൽകുന്നു





