സുന്ദരേശൻ പന്തലക്കോട
മാവേലിക്കര : ഐപിസി സീനിയർ പാസ്റ്ററും ഐപിസി നോർത്ത് സെൻട്രൽ റീജിയൻ, ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പാസ്റ്റർ ഡി.സാമുവേൽ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി വെട്ടിയാർ ബഥേൽ സഭയുടെ ആദ്യകാല വിശ്വാസിയാണ്.
സംസ്കാരം നവം. 18 ന് വെട്ടിയാർ ഐപിസി ബഥേൽ സഭയുടെ നേതൃത്വത്തിൽ നടക്കും.
ഉത്തരേന്ത്യയിലെ സുവിശേഷ പ്രവർത്തനങ്ങളിലും സഭകളുടെ വളർച്ചയ്ക്കുമായി ഏറെ കഠിനാദ്ധ്വാനം ചെയ്തു. ഒട്ടേറെ പാവപ്പെട്ടവരെ സഹായിക്കുന്നതിനും സുവിശേഷ വ്യാപനത്തിനുമായി മുന്നിൽ നിന്നു.
നാലു പതിറ്റാണ്ടിലേറെക്കാലം മുഴുവൻ കുടുംബത്തോടൊപ്പം വടക്കേയിന്ത്യയിലും നിലകൊണ്ടു. ഉത്തരേന്ത്യൻസംസ്ഥാനങ്ങളിൽ താമസിക്കുകയും സുവിശേഷവുമായെത്തി ജനങ്ങളെ സത്യപ്രകാശത്തിലെക്ക് നയിച്ചു.
2006-ൽ കേരളത്തിൽ എത്തിയെങ്കിലും മനസു മുഴുവൻ ഉത്തരേന്ത്യൻ മിനിസ്ട്രിയായിരുന്നു. ആരോഗ്യപരമായ വെല്ലുവിളികൾക്കിടയിലും അദ്ദേഹം ദൈവവേലയിൽ തീക്ഷ്‌ണത പുലർത്തി. ഹിന്ദിയിലും മലയാളത്തിലും നിരവധി ലഘുലേഖകൾ തയ്യാറാക്കുകയും പ്രസിദ്ധീകരിക്കുകയും കവലകളിൽ പ്രസംഗിക്കുകയും ചെയ്‌തു. ഒരു ലഘുലേഖയും പാഴായിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യക്തിപരമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അവ വിതരണം ചെയ്യാൻ പലപ്പോഴും വീടുകൾ സന്ദർശിച്ചു. വെല്ലുവിളികൾക്കിടയിലും ധീരതയോടും അചഞ്ചലമായ പ്രതിബദ്ധതയും കാത്തു സൂഷിച്ച പാസ്റ്റർ ഡി. സാമുവേൽ കറകളഞ്ഞ സുവിശേഷ പ്രസംഗകനായിരുന്നു.
ഭാര്യ: ഗ്രേസി സാമുവൽ.
മക്കൾ: ജോബി സാമുവൽ, ജോർജ് സാമുവൽ.




