Home Daily news ഉണർവ് 2K24 ഐക്യ പെന്തെക്കോസ്തു കൺവെർഷന്റെ ക്വയർ ശബ്ദപരിശോധന ഒക് ടോബർ 2-ന്

ഉണർവ് 2K24 ഐക്യ പെന്തെക്കോസ്തു കൺവെർഷന്റെ ക്വയർ ശബ്ദപരിശോധന ഒക് ടോബർ 2-ന്

0

വാർത്താ- N.S.Nellikunnam

തിരുവല്ല: 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന ഐക്യ പെന്തക്കോസ്തു കൺവെൻഷന്റെ ഗായകസംഘ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ഗായകസംഘത്തിൽ അംഗം ആകാൻ താത്പര്യം ഉള്ളവർ രക്ഷിക്കപ്പെട്ടവരും സ്നാനപ്പെട്ടവരും പരിശുദ്ധത്മാഭിഷേകം പ്രാപിച്ചവരും നല്ല സാക്ഷ്യം ഉള്ളവരും പരിശീലന ദിവസങ്ങളിലും കൺവെൻഷൻ ദിവസങ്ങളിലും മുടങ്ങാതെ പങ്കെടുക്കുവാൻ തയ്യാറുള്ളവരും ആയിരിക്കണമെന്നും ഗായക സംഘങ്ങളിൽ മുൻപ് പങ്കെടുത്തിട്ടുള്ളവർക് മുൻഗണന ലഭിക്കുന്നതായിരിക്കുമെന്നും. താത്പര്യമുള്ളവർ ലോക്കൽ സഭ ശുഷ്രൂഷകന്റെ ശുപാർശ കത്തുമായി ,ഒക്ടോബർ 2-ന് ചങ്ങനാശ്ശേരി ഐ പി സി പ്രയർ ടവർ സഭയിൽ (പോലീസ് ക്വാട്ടേഴസിന് സമീപം ) രാവിലെ 9:30 മണിക്ക് കടന്നു വരേണ്ടതാണ് ന്നും സംഘാടകർ അറിയിച്ചു. . കൂടുതൽ വിവരങ്ങൾക്ക് ഇവരെ ബന്ധപ്പെടുക
Pastor Roy Poovakkala-
8848182219,
9447401039
Br.Saji Venmony-
9746201928
Br. Kurian Joseph-
9447156399

contact :- 9562305 308

LEAVE A REPLY

Please enter your comment!
Please enter your name here