തോമസ് ജേക്കബ് കണ്ണൂർ
ചിറ്റൂർ മൃഗബലിക്കിടെ ആടിനു പകരം മനുഷ്യന്റെ കഴുത്തറുത്തുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയി1ലെ വൽസപ്പള്ളിയിൽ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. 35കാരനായ സുരേഷാണ് കൊല്ലപ്പെട്ടത്. സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്തെ യെല്ലമ്മ ക്ഷേത്രത്തിൽ മൃഗബലി സംഘടിപ്പിച്ചു. ഇതിനായി അറുക്കാൻ ആടിനെ ഒരുക്കി നിർത്തി.
ചലാപതി എന്നയാളും സുരേഷും ചേർന്നു ആടിനെ അറുക്കാൻ നിന്നു. ഇതിനിടെ ചലാപതി ആടിനു പകരം സുരേഷിനെ കഴുത്തറുത്തുകൊന്നു. സുരേഷിന്റെ കഴുത്തിൽ നിന്നും ചോര വാർന്നൊഴുകി. ഉടൻ തന്നെ ആശുപത്രിയിലെ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴുത്തറുത്ത ചാലാപതി
മദ്യപിച്ചിരുന്നു. സംഭവത്തിൽ ചാലാപതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും ആരംഭിച്ചതായാണ് റിപ്പോർട്ട്.





