ന്യൂസ്: റ്റി.എം വർഗിസ് മൈസൂർ
മൈസൂർ: മൈസൂരിൽ ക്രൈസ്തവ എഴുത്തുപുരയുടെ ചാരിറ്റി പ്രവർത്തനമായ’ ശ്രദ്ധയുടെ നേതൃത്വത്തിൽ ഇന്നലെ (14/7/24) എബനേസർ പ്രയർ സെൻ്റർ ജെ.പി നഗറിൽ വച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന സഹായം വിതരണം ചെയ്തു.
പാസ്റ്റർ സി.റ്റി ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം
ശ്രദ്ധ മൈസൂർ ‘ കോഡിനേറ്റർ ബ്രദർ സന്തോഷ് ഡി . നേതൃത്വം വഹിച്ചു. പ്രസ്തുത മീറ്റിംഗിൽ അനേക ദൈവദാസന്മാരും വിശ്വാസികളും സഭാ വ്യത്യാസം ഇല്ലാതെ പങ്കെടുത്തു.
പാസ്റ്റർ സിബിച്ചൻ പ്രാർത്ഥിച്ചു. പാസ്റ്റർ സോളമൻ ജോൺ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ബ്രദർ സന്തോഷ് ഡി സ്വാഗതം ആശംസിക്കുകയും . പാസ്റ്റർ തോമസ് പോൾ ദൈവവചനത്തിൽ നിന്ന് സന്ദേശം നൽകിയോടനുബന്ധിച്ച്. പഠനസഹായ വിതരണ കർമ്മം നിർവഹിക്കുകയും ചെയ്തു .തുടർന്ന് പാസ്റ്റർ സെൽവിനോ തോമസ്, ബ്രദർ ഷോബിൻ മാത്യു എന്നിവർ ആശംസകൾ അറിയിക്കുകയും പാസ്റ്റർ ബാബു ഗീവർഗീസ് നന്ദി പ്രകാശിപ്പിക്കുകയും
മീറ്റിംഗ് പ്രാർത്ഥിച്ച് ആശിർവാദത്തോടെ പര്യവസാനിക്കുകയും ചെയ്തു. ക്രൈസ്തവ എഴുത്തുപുരയുടെ ചാരിറ്റബിൾ പ്രവർത്തനമായ ശ്രദ്ധ വളരെ അനുഗ്രഹത്തോടെ മൈസൂരിൽ പ്രവർത്തിക്കുന്നു.





