ന്യൂസ് : തോമസ് ജേക്കബ് കണ്ണൂർ
ന്യൂഡൽഹി
യുക്രെയ്നിൽ നിന്നുള്ള രക്ഷാദൗത്യത്തിന്റെ
ഭാഗമായി ഇന്ത്യക്കാർ
ഇന്നു നാട്ടിലെത്തും.
എയർ ഇന്ത്യയുടെ
പ്രത്യേക വിമാനങ്ങളിൽ
റുമാനിയയിൽനിന്ന്
ഡൽഹിയിലേക്കും
മുംബൈയിലേക്കുമാണ് എത്തുക. കൂടുതൽ
പേരെ യുക്രെയ്നിന്റെ
അതിർത്തിയിലെത്തിക്കാൻ നടപടി
പുരോഗമിക്കുകയാണ ഇതിനായി
ശനിയാഴ്ച മുംബൈ
വിമാനത്താവളത്തിൽനിന്നും തിരിച്ച എയർ ഇന്ത്യ വിമാനം റുമാനിയൻ തലസ്ഥാനമായ നാല് മണിയോടെ
ബുക്കാറിൽ എത്തി.
എഐ1947 എന്ന
വിമാനമാണ്
ബുക്കാറിൽ എത്തിയത്.
ആദ്യ ഇന്ത്യൻ സംഘം
ഡൽഹിയിൽ എത്തും.
സംഘത്തിൽ 17
മലയാളികൾ ഉൾപ്പെടെ
470 വിദ്യാർഥികളാണ് ഉള്ളത്. ഹംഗറിയുടെ
തലസ്ഥാനമായ ബുഡാപെസ്റ്റിലേക്കും രക്ഷാദൗത്യത്തിന്റെ ഭാഗമായി വിമാന
സർവീസുകൾ നടത്തും.
ഇന്ത്യക്കാരെ അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റുമാനിയ എന്നീ വിടങ്ങളിൽ റോഡ് മാർഗമെത്തിച്ചശേഷം മാണ് ഇന്ത്യയിലേക്കു
വിമാനമാർഗം
കൊണ്ടുവരിക.
വിമാനച്ചെലവ് കേന്ദ്ര
സർക്കാർ വഹിക്കും.ഏകദേശം 1500 പേർ ഇരുരാജ്യങ്ങളുടെയും അതിർത്തികളിലെ ത്തിയതായാണു വിവരം. വാർത്ത തോമസ് ജേക്കബ് കണ്ണൂർ




