Home Daily news *യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് : ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികളെ തെരെത്തെടുത്തു.*

*യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് : ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികളെ തെരെത്തെടുത്തു.*

0

എൻ.എസ് നെല്ലിക്കുന്നം

റായ്പൂർ : യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻ്റെ ഛത്തീസ്‌ഗഡ് സംസ്ഥാന സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സെപ്റ്റംബർ 28 ശനിയാഴ്ച്ച റായ്പൂരിൽ നടന്നു. പാ. ജോമോൻ വർഗ്ഗീസിൻറെ അദ്ധ്യക്ഷതയിൽ യുണൈറ്റഡ് പെന്തക്കോസ്ത് സിനഡ് നാഷണൽ കോർഡിനേറ്റർ പാ. ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാ. ജോസ് തോമസ്, പാ. ഡേവിഡ് ചാക്കോ, പാ. ജോമോൻ വർഗ്ഗീസ്, പാ. റോയി എം. മത്തായി, പാ. ഷാജി ജോൺ, പാ. രാജു വി. ജോൺ, പാ. ബോബൻ യോഹന്നാൻ, ബിഷപ്പ് സുഷമാ കുമാർ, പാ. സുബോധ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഛത്തീസ്ഗഡിലെ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷയിൽ ആയിരിക്കുന്ന അമ്പതോളം ദൈവ ദാസന്മാർ ഈ സമ്മേളനത്തിൽ പങ്കെടുത്തു.
യുണൈറ്റഡ് പെന്തക്കോസ്ത് സിനഡിൻറെ ഛത്തീസ്ഗഡ് സംസ്ഥാന ഭാരവാഹികളായി പാ. ജോസ് തോമസ് (പ്രസിഡന്റ്), പാ. ഡേവിഡ് ചാക്കോ (ജനറൽ സെക്രട്ടറി),
പാസ്റ്റർ റോയിഎം. മത്തായി, പാ. ഷാജി ജോൺ (വൈസ് പ്രസിഡൻ്മാർ), പാ. റോയി ജോസഫ്, പാ. ബാബു ഇട്ടി (ജോയിന്റ്റ് സെക്രട്ടറി), പാ. ജോമോൻ വർഗ്ഗീസ് (ട്രഷറർ), പാ. രാജു വി. ജോൺ, പാ. ബോബൻ യോഹന്നാൻ (കോർഡിനേറ്റർമാർ), പാ. ബിനോയി ജോസഫ്, പാ. തോമസ് മാമ്മൻ, പാ. വിനോദ് ആചാര്യ, പാ. ജോർജ് വൈദ്യൻ, സുവിശേഷകൻ റിജു ജോൺ (അഡ്വൈസർ ബോർഡ് മെംബർമാർ), പാ. ജെബാസ്ററ്യൻ സുവിശേഷകൻ ജിയോ വർഗ്ഗീസ്, പാ. എബിൽ വർഗ്ഗീസ്, പാ. രാജു വർഗ്ഗീസ്, പാ. ജൂബി മാത്യൂ, പാ. ഉദയ കുമാർ, പാ. അലക്സ് ശമുയേൽ (ബോർഡ് മെംബർമാർ)

LEAVE A REPLY

Please enter your comment!
Please enter your name here