എന്നെസ് നെല്ലിക്കുന്നം
നടക്കാനിരിക്കുന്നഐ.പി.സി കേരള സ്റ്റേറ്റ് ഭരണ സമിതി തെരെഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പാസ്റ്റർ ജോൺ റിച്ചാർഡ് മത്സരിച്ചേക്കും. നിലവിൽ ഐ.പി.സി. കേരള സ്റ്റേറ്റ് പ്രയർ ആന്റ് റിവൈവൽ ബോർഡ് ചെയർമാനാണ്. കോവിഡിന്റെ കാഠിന്യ സമയത്തും, ചലനാത്മകമായി പ്രവർത്തിച്ചിരുന്ന ഏക ബോർഡ് പ്രെയർ ബോർഡാണ്. സ്റ്റേറ്റ് പ്രസിബിറ്ററി അംഗങ്ങളിൽ യാതോരു ആരോപണങ്ങളും ഉന്നയിക്കുവാൻ ഇല്ലാത്ത ഒരു ജന സമ്മതനാണ് പാസ്റ്റർ ജോൺ റിച്ചാർഡ് . ഭൂരിപക്ഷ വിശ്വാസ സമൂഹത്തിന്റെ ശക്തമായ സമ്മർദ്ദമാണ് മത്സര രംഗത്ത് വരുവാൻ കാരണമെന്ന് അറിയുന്നു. മുൻ കാലങ്ങളിൽ ചാരിറ്റി പ്രവർത്തന രംഗത്ത് മികച്ച സേവനം, പ്രസ്ഥാനം ഏല്പിച്ച ഉത്തരവാദിത്വത്തിൽ തികഞ്ഞ വിശ്വസ്തത, സഹായ സഹകരണ മനോഭാവം, സാധാരണ കർതൃ ഭൃത്യന്മാർക്ക് കൈതാങ്ങാൻ , ഇടങ്ങിയവ എടുത്തു പറയാവുന്നവയാണ്. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സര രംഗത്തേക്ക് വന്നാൽ വിജയം ഉറപ്പാണ് എന്നോരു വാർത്ത പരക്കുന്നു.





