Home Daily news യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

യുണൈറ്റഡ് പെന്തെക്കോസ്തു സിനഡ് വളർച്ചയുടെ പാതയിൽ

0

എൻ എസ് നെല്ലിക്കുന്നം

ഇന്ത്യയിലെ എല്ലാ പെന്തെക്കോസ്തു പ്രസ്ഥാനങ്ങളെയും സഭാ വെത്യാസമില്ലാതെ ഒന്നിച്ച് അണിനിരത്തി, അവരുടെ ചെറുതും വലുതും മായ ഏതു പ്രശ്നങ്ങൾക്കും പരിഹാരം കാണുക, പെന്തെക്കോസ്തു സഭകൾ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതികൂല പ്രതിസന്ധികളിൽ നിന്നും മോചനം കണ്ടെത്തുക ആവശ്യമായ കൈത്താങ്ങലുകൾ നൽകുക എന്ന ലക്ഷ്യത്തോട് ആരംഭിച്ച ഒരു പെന്തെക്കോസ്തു സംഘടനയാണ് യു പി എസ് . ഇന്ന് നിലവിൽ പെന്തെക്കോസ്തു സമൂഹത്തിൽ ധാരാളം സംഘടനകൾ ഉണ്ട്. അവകളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ പ്രവർത്തന ശൈലി , ആത്മീക കാഴ്ചപ്പാട്, ഒറ്റപ്പെട്ടു പോകുന്ന കർത്തൃദാസന്മാരെ ചേർത്ത് നിർത്തുക, സമത്വം സാഹോദരിത്വം, സഹായം,ഇവകൾ മുഖമുദ്രയാണ് യുപിഎസ്സിൽ. ആരോപണങ്ങളും വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിലും
കേരളത്തിലെ എല്ലാ ജില്ലകളിലും വളർച്ചയുടെ തേരോട്ടം ആരംഭിച്ചിരിക്കുന്നു. യുപിഎസ്സിനെ പെന്തെക്കോസ്തു സമൂഹം അർഹിക്കുന്ന അർഹത നൽകിയതിൻ്റെ തെളിവാണ് എല്ലാ ജില്ലകളിലും യുപിഎസ് പടരുന്നത്. പക്വതയുടെ നേതൃത്വം ശക്തമായ വളർച്ചയ്ക്ക് കാരണമാകും. കാത്തിരിക്കാം ഇനിയും

LEAVE A REPLY

Please enter your comment!
Please enter your name here