News : NS Nellikunnam
യുണൈറ്റഡ് വേൾഡ് പെന്തെക്കോസ്തൽ കോൺഫറൻസിൻ്റെ രണ്ടാമത് കൺവെൻഷൻ മലങ്കരയുടെ മടിത്തട്ട് എന്നറിയപ്പെടുന്ന തിരുവല്ലയിൽ നടന്ന ഉണർവിൻ്റെ തുടർച്ച എന്നവണ്ണം പഞ്ചാബിലെ പത്താൻ ക്കോട്ട് ദാക്കി ചൗക്കിലെ കൺവെൻഷൻ സെന്ററിൽ നടന്നുകൊണ്ടിരിക്കുന്ന കൺവെൻഷൻ്റെ മൂന്നാം ദിനമാണ് ഇന്ന് (2/3/24). ഹിമാചൽ പ്രദേശ്, ജമ്മു & കാശ്മീർ, ലെഹ് ദാലക്ക്, പഞ്ചാബ്, ഛത്തിസ് ഖഡ്, ഹരിയാന എന്നീ സ്റ്റേറ്റുകളാണ് കോൺഫറൻസിൽ പങ്കുചേരുന്നത്. ഇന്ത്യയുടെ അപ്പൊസ്തലൻ എന്നറിയപ്പെടുന്ന ഐ.പി.സി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ഹൃദയത്തിൽ ദൈവം നൽകിയ ദർശനമാണ് യുണൈറ്റഡ് പെന്തെക്കോസ്തു വേൾഡ് കൂട്ടായ്മ. പാസ്റ്റർ ജേക്കബ് ജോണിൻ്റെ നേതൃത്വത്തിൽ ഈ ഐക്യ ലോക പെന്തെക്കോസ്തു കൺവെൻഷൻ നടക്കുന്നത്. ഈ കൺവെൻഷനുകൾ ലോകോത്തര കൺവെൻഷൻ ആയി മാറുകയാണ്. പഞ്ചാബ് പത്താൻ ക്കോട്ടിൽ ആരംഭിച്ച കൺവെൻഷൻ നാളെ സമാപിക്കും. പഞ്ഞാൻ ക്കോട് ഐ.പി സി ബഥേൽ സഭയും. പത്താൻകോട് പാസ്റ്റേഴ്സ് അസോസിയേഷനും. പത്താൻകോട് യുണൈറ്റഡ് പാസ്റ്റേഴ് അസോസിയേഷനും മാണ് കൺവൻഷൻ സംഘാടകർ


പാസ്റ്റർ ജേക്കബ് ജോൺ

പാസ്റ്റർ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഐ.പി സി കർണാടക സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ.എസ് ജോസഫ് പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ നൂർ ദ്ദീൻമുള്ള എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു’ കാണാതെ പോയ ആടിനെ പോലെ നമ്മെ തേടി വന്ന ലോക രക്ഷകനാണ് യേശു യെന്നും,
‘ആത്മിയ ജീവിതത്തിൽ നഷ്ടപ്പെട്ടു പോയതിനെ യേശുവിനോട് തുറന്നു പറഞ്ഞാൽ തിരികെ തരുവാൻ യേശു ശക്തനും വിശ്വ സ്തനുംമാണ്ന്ന് പാസ്റ്റർ കെ.എസ് ജോസഫ് കർണാടക പറഞ്ഞു





