Home Daily news ഐ.പി.സി ചിറയിൻകീഴ് സെൻ്റർ കൺവെൻഷൻ നാളെ ( 4/4/24) മുതൽ

ഐ.പി.സി ചിറയിൻകീഴ് സെൻ്റർ കൺവെൻഷൻ നാളെ ( 4/4/24) മുതൽ

0

വാർത്ത :-എൻ.എസ് നെല്ലിക്കുന്നം

വട്ടപ്പാറ: ഐപിസി ചിറയിൻകീഴ് സെൻറർ 27-ാമത് വാർഷിക കൺവൻഷൻ ഏപ്രിൽ 04 വ്യാഴം മുതൽ 07 ഞായർ വരെ വൈകുന്നേരം 06 മുതൽ 09 വരെ വട്ടപ്പാറ ചിറ്റാഴയ്ക്കു സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ജോയ് പാറക്കൽ, ജെയ്‌സ് പാണ്ടനാട്, റെജി ശാസ്താംകോട്ട, പി. ജെ ഡാനിയേൽ, കെ. ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്‌ച രാവിലെ 10 മുതൽ 1 വരെ ഉപവാസ പ്രാർത്ഥനയും, ശനിയാഴ്ച രാവിലെ 9:30 മുതൽ 01 മണി വരെ ആൽഫാ ബൈബിൾ കോളേജ് ഗ്രാജുവേഷനും, ഞായർ രാവിലെ 9:30 മുതൽ 01 മണി വരെ സംയുക്ത സഭായോഗവും, ഉച്ചയ്ക്ക് 2 മുതൽ 4:30 വരെ സൺഡേ സ്കൂ‌ൾ, പി വൈ പി എ & വുമൺസ് ഫെലോഷിപ്പ് സംയുക്ത വാർഷികവും നടക്കും. സെൻറർ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here